Friday, June 8, 2007

ക്ലോറോഫോം [ വീണ്ടും ചില റാഗിങ്ങ് കഥകള്‍)

വര്‍ഷം 2003. എന്റെ നാട്ടുകാരെയും വീട്ടുകാരെയും എന്തിനധികം എന്നെതന്നെ നെട്ടിച്ചു കൊണ്ടാണു , നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ പോലെ ഞാനും ബി.കോം ഫാസ്റ്റ്‌ ക്ലാസുകാരനായ റിസള്‍ട്ട്‌ വന്നത്‌. ഇതു കേട്ട ഉടന്‍ തന്നെ എന്റെ ഫാദര്‍ ഡിസൂസയുടെ ബോധം പോയെന്നു സ്ഥിരീകരിക്കാത്ത റീപ്പോര്‍ട്ടുണ്ടെങ്കിലും ,ബാംഗ്ലൂര്‍ പഠനം എന്ന എന്റെ ചിരകാല അഭിലാഷത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള അപേക്ഷ പ്രാധമിക ഘട്ടത്തില്‍ തന്നെ അദ്ധേഹം തള്ളിക്കളഞ്ഞു. ഈശ്വരാ.... നാട്ടുകരോടും കൂട്ടുകരോടും ബാംഗ്ഗ്ലൂരിലേക്കു പോവ്വാണെന്നു പറഞ്ഞും പോയി,ഇനിപ്പം എന്താ എന്നാലോചിച്കു നിക്കുമ്പോഴാണു മമ്പാട്‌ എം ഇ എസില്‍ നിന്നും പിജിക്കുള്ള അഡ്മിഷന്‍ കാര്‍ട്‌ വന്നത്‌.ഹാവൂ സധാമാനായി, ബാംഗ്ഗ്ലൂരിലേക്കണന്നു പറഞ്ഞു മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയതു മമ്പാട്‌ കോളേജിലാ.


മമ്പാട്‌ എം ഇ എസ്‌..മനോഹരമായ കാമ്പസ്‌, അതിലും മനോഹരമായ പെണ്‍കുട്ടികള്‍, ഈശ്വരാ ഞാന്‍ ഇവിടെ എത്താന്‍ സ്വല്‍പ്പം വൈകിപ്പോയോ എന്നു തോന്നിയ നിമിശങ്ങള്‍....എവിടെതിരിഞ്ഞാലും 'ഫുള്‍ കവറേജും' അപാര 'റയിഞ്ചും', പക്ഷെ എന്റെ സന്തോഷത്തിനു ആയുസു വളരെ കുറവായരിന്നു.വാളടുത്തവന്‍ വാളുവെച്ചു ചാവും എന്നാണല്ലോ? അതെ മമ്പാട്‌ പി ജി ഹോസ്റ്റലില്‍ എനിക്കു നേരിടെണ്ടിവന്ന റാഗിങ്ങുകള്‍ അതുവരെയുള്ള എന്റെ എല്ലാ റഗിങ്ങ്‌ അനുഭവങ്ങളേയും സങ്കല്‍പ്പങ്ങളേയും തകിടമ്മറിക്കുന്ന തരത്തിലുള്ളതായിരിന്നു.


ഹോസ്റ്റലില്‍ വലതു കാല്‍ വെചു കേറിച്ചെന്ന എനിക്കു തന്ന ഗംഭീര സീകരണത്തിനുള്ള നന്ദി പ്രകടനമെന്ന നിലക്കാണു സീനിയേര്‍സിലെ ഒരുത്തന്‍, ബാത്‌ റൂമില്‍ മറന്നു വെച്ച വാച്ചെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പും കൂടാതെ പോയത്‌. അടഞ്ഞിരിന്ന വാതില്‍ മെല്ലെ തുറന്നു അകത്തു കടന്ന ഉടന്‍ തന്നെ ഒരു വലിയ ബക്കറ്റു വള്ളവും, ഒരു വലിയ സ്റ്റില്‍ ബക്കറ്റും ഒരു സിംബലടിച്ച ശബ്ദത്തോടെ എന്റെ തലയില്‍ വന്നു പതിച്ചു.സംഭവിച്ചെതെന്താണെന്നു മനസ്സിലായപ്പ്പ്പോഴേക്കും , കുഞ്ചാക്കോ ബോബനെപ്പോലെ ഇന്‍സൈടെല്ലാം ചെയ്തു ലുക്ക്‌ ആയി നിന്നിരിന്ന ഞാന്‍ പൊട്ടകിണറ്റില്‍ വീണ കോഴിയെ പോലെയായിരിന്നു.പുതിയ അന്തെവാസിയെ സീകരിക്കാനുള്ള ആചാര വെടി മുഴങ്ങിയിരിക്കുന്നു, അതെ അതൊരു തുടക്കമായിരിന്നു, തുടക്കം മാത്രം.....


ക്ലാസു കഴിഞ്ഞുവന്ന എന്നെ കാത്തിരിന്നതു രസമുള്ള ഒരുപാടു 'കലാ' പരിപാടികളായിരിന്നു.എന്തിനാണെന്നറിയില്ല,തടിയന്‍ നാസിം ഒരുത്തനെ കസേര വലിച്ചടിക്കുന്നതു കണ്ടു, ഏതോ പെണ്ണിന്റെ പേരു പറഞ്ഞു തുടങ്ങിയ 2 മണിക്കൂര്‍ നീണ്ട ആ ഘോരയുദ്ദം ഞങ്ങള്‍ ജൂനിയെര്‍സിന്റെ എല്ലാ ദൈര്യവും ഒറ്റായ്ടിക്കു ചോര്‍ത്തിക്കളഞ്ഞു. അതൊരു ആസൂത്രിധ 'കൂമാട്ട'മായിരിന്നെന്ന് അറിഞ്ഞപ്പോഴെക്കും അവര്‍ ഞങ്ങളുടെ മേല്‍ സമ്പൂര്‍ണ്ണ ആദിപത്യം നേടിയിരിന്നു.ആചാരങ്ങളുടേയും അനാചാരങ്ങളുടേയും,എന്നാല്‍ രസകരവുമായിരിന്ന വലിയ ഒരു നിയമാവലി തന്നെ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരിന്നു. നിയ്മാവലി എന്നു പറഞ്ഞാല്‍ രാവിലെ ആറുമണിക്കെണീറ്റു, ആറടിമാത്രം താഴ്ച്ചയുള്ള (ഭാഗ്യം) ഹോസ്റ്റല്‍ കിണറ്റില്‍ ചാടിക്കുളിക്കണം (ഇല്ലെങ്കില്‍ പിന്നെ അന്നു കുളിക്കാന്‍ പെര്‍മിഷന്‍ ഇല്ല),രാത്രി 12 ആയാല്‍ തെങ്ങില്‍ നിന്നും തേങ്ങ ഇട്ടു വെട്ടി സീനിയെര്‍സിനു കൊണ്ടു കൊടുക്കണം, സീനിയേര്‍സിനെ വിസിറ്റ്‌ ചെയ്യാന്‍ വരുന്ന വിശിഷ്ട വ്യക്തികള്‍ക്കു, എസ്പെഷലി പെണ്‍കുട്ടികള്‍ക്കു, അടക്കാപ്പഴം, മാങ്ങ സപ്പോട്ട, ഇവയൊക്കെ പറിച്ചു കൊടുക്കണം,എന്നിവ അതില്‍ ചിലതു മാത്രം. നല്ല തല്ലു നാട്ടില്‍തന്നെ കിട്ടുമെന്നുള്ളതു കൊണ്ടും,ഞമ്മളും ഒരുനാള്‍ സീനിയേര്‍സു ആകുമെന്നുള്ള ആശ്വാസം കൊണ്ടും, മോറോവര്‍ ഇതെല്ലാം ക്ലാസിലറിഞ്ഞാലുള്ള നാണക്കെടോര്‍ത്തും ഞങ്ങള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നടന്നു. എന്നാല്‍ യതാര്‍ഥ അങ്കം വരാനിരിക്കുന്നതെ ഉണ്ടായിരിന്നുള്ളൂ..


മെസ്സില്‍ സ്പെഷല്‍ ബിരിയാണിയുള്ള ഒരു വ്യായാഴ്ച്ച, കഴുത്തു മുട്ടെ ബിരിയാണിയും തട്ടി, ആസ്വദിച്ചു കൂര്‍ക്കവും വലിച്ചു , ജൂനിയെര്‍സിലെ "ലവളേയും" സ്വപ്നം കണ്ടുറങ്ങുകയായിരിന്ന എന്നെ ആരോ ചവിട്ടി വിളിക്കുന്നതു പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോള്‍ റൂമില്‍ നല്ല ഇരുട്ട്‌ , ഒന്നും വ്യക്തമായി കാണാന്‍ വയ്യെങ്കിലും തടിച്ചിരുണ്ട ഒരു രൂപം കയ്യില്‍ ഒരു കത്തിയും പിടിച്ചു മുഖത്തു ഒരു കറുത്ത തുണിയല്ലാം കെട്ടി എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. ഈശ്വരാ സ്വപ്നമോ യാഥാര്‍ത്യമോ എന്നറിയാത്ത നിമിഷങ്ങള്‍. ഒന്നലറി വിളിക്കണമെന്നുണ്ട്‌,ഒന്നലറി നോക്കി, ഇല്ലാ ശബ്ദ്ദം പുറത്തു വരുന്നില്ല, ശേഷിച്ചിരിന്ന ധൈര്യവും "ചോര്‍ന്നു" പോകുന്നതു പോലെ തോന്നി(അയ്യെ!).എങ്കിലും ഉള്ള ധൈര്യം വെച്ചു അഴിഞ്ഞു പോയ ഉടുമുണ്ടും കയ്യില്‍ പിടിച്ചു , “അമ്മേ “ എന്നലറി ഒടിയ ഞാന്‍ അതിനേക്കാള്‍ സ്പീടില്‍ പിന്നീലോട്ടു വന്നു ഭൂമിയുടെ ഗുരുത്വാഗര്‍ഷണം ശരിക്കും ആസ്വദിച്ചു തലയടിച്ചു തറയില്‍ വീണു. ബോധം ഒന്നു പോയി തിരിച്ചു വന്നപ്പോഴാണു എന്റെ കാലും ഞാന്‍ കിടക്കുന്ന കട്ടിലും തമ്മില്‍ ഒരു കയറുപയോഗിച്ചു കെട്ടിയിരിക്കുന്നു എന്ന നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌. ഉടന്‍ തന്നെ റൂമിലെ ബള്‍ബുകളെല്ലാം മിന്നിക്കത്തി, ഒപ്പം ഒരു കൂട്ടച്ചിരിയും. അതെ റഗിങ്ങിന്റെ അതിനൂതന രീതി ഏറ്റവും വിജയകരമായി എന്റെ സീനിയേര്‍സ്സ്‌ എന്നില്‍ പരീക്ഷിച്ചിരിക്കുന്നു എന്നെനിക്കു മനസ്സിലായി.


ആ ആഘാതം പൂര്‍ണ്ണമായു വിട്ടുമാറും മുമ്പുതന്നെ അടുത്ത ഷോക്കും എനിക്കു കിട്ടി. അടുത്ത ദിവസം നേരത്തെ ഉറങ്ങാന്‍ കിടന്ന എന്നെ സീനിയേര്‍സ്‌ രണ്ടുപേര്‍ വന്നു മുകളില്‍ അവരുടെ റൂമിലേക്കു കൊണ്ടുപോയി. ചെയുതു പോയ തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു കെട്ടിപ്പിടിച്ചു മുത്തം തരാനായിരിക്കുമെന്നു കരുതിയ എനിക്കു തെറ്റി. അവിടെ നാലു പേര്‍ എന്നെയും കാത്തു നില്‍ക്കുന്നുണ്ടയിരിന്നു. വളരെ സ്നെഹത്തോടെ എന്നെ സീകരിച്ചു ഒരു കസേരയിലിരുത്തി അവര്‍ കാര്യം അവതരിപ്പിച്ചു,


"ടാ ദോണ്ടെ ഇതുണ്ടല്ലോ, കുറച്ചു ക്ലോറോഫോമാ, ഞങ്ങള്‍ കെമിസ്ട്ട്രി ലാബില്‍ നിന്നു കൊണ്ടോന്നതാ, സാധനം ഞങ്ങള്‍ ടയ്‌ല്യൂട്ട്‌ ചെയ്തിട്ടുണ്ട്‌, അതു കൊണ്ടു വല്യാ പ്രശ്നോന്നൂല്ലാ. ഇവിടെ പുതിയതായി വരുന്ന എല്ലാവര്‍ക്കും ഞങ്ങ കൊടുക്കുന്നതാ ഇതു"


" ഇതിപ്പോ ഞങ്ങള്‍ നിന്നെ മണപ്പിക്കും, കുഴപ്പൊന്നൂല്ലാ, ഒരു രണ്ട്‌ മണിക്കൂര്‍ നീ ഒന്നു മയങ്ങും അതു കഴിഞ്ഞാല്‍ നീ ഓകെ ആകും, ജൂനിയേര്‍സില്‍ ബാക്കിള്ളോര്‍ക്കെല്ലാം ഞങ്ങള്‍ ഇതു കൊടുത്തു, ഇനി നീ മാത്രമെ ഉള്ളൂ"


ഈശ്വരാ ..എനിക്കു തല കറങ്ങുന്നതു പോലെ തോന്നി, ഉള്ള ശബ്ദം മുഴുവന്‍ പുറത്തെടുതു ഞാന്‍ അലറി" ഇല്ല , ഞാന്‍ സമ്മതിക്കില്ല" ആരു കേള്‍ക്കാന്‍ ?,ഒരുത്തന്‍ വന്നു എന്റെ ഷര്‍ട്ടഴിച്ചു എനിക്കു വെള്ള ഷര്‍ട്ടു ഇട്ടു തന്നു,എന്നിട്ടു ഒരുവെള്ളക്കടലാസ്‌ എനിക്കുനേരെ നീട്ടിയിട്ടു പറഞ്ഞു :


"നീ ശബ്ദം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യോല്ലാ, നീ ഈ കടലാസില്‍ ഒന്നു ഒപ്പിട്ടെ, ഇതു ഇനി നിര്‍ഭാഗ്യത്തിനു നിനക്കു വല്ലതും പറ്റിയാല്‍ തന്നെ ഞങ്ങള്‍ അതിനു ഉത്തരവാദികളല്ലാ എന്നു തെളിയിക്കാനാ " ഒരു കുപ്പിയില്‍ നീല നിറത്തില്‍ ഒരു സാധന്‍ കൊടുന്നു എന്റെ മുന്നില്‍ വെച്ചിട്ടു , അവരെല്ലാം ഒരോ വെള്ള തോര്‍ത്തെടുത്തു അവരുടേ മൂക്കും വായയും ഓപെറേഷന്‍ തിയേറ്ററിലെ ഡോക്ട്ടറെ പോലെ മൂടിക്കെട്ടി. ഇത്രയും ആയപ്പോ എനിക്കുറപ്പായി. ഇതു കൈവിട്ട കളിയാണു , എന്റെ ജീവന്‍ വെച്ചാണു ലവന്മാരുടേ വിളയാട്ടം. ബാലന്‍ കെ നായരുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെട്ട സീമയെ പോലെ നിസ്സംഗയായി ഞാന്‍ നിന്നു വിയര്‍ത്തു.


എന്റെ മനസ്സില്‍ ഒരു നൂറുക്കൂട്ടം കാര്യങ്ങള്‍ ഓടിവന്നു, ഈശ്വരാ എനിക്കെന്തെങ്കിലും പറ്റിയാല്‍ നാളത്തെ പത്രങ്ങള്‍ക്കതൊരു ചൂടുള്ള വാര്‍ത്തയാരിക്കും ,‘റാഗിങ്ങ്‌ : യുവാവ്‌ ധാരുണമായി കൊലചെയ്യപ്പെട്ടു‘, അല്ലെങ്കില്‍ , ‘സ്വപനങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവന്‍ യാത്രയായി‘ ...മാത്രമല്ല ഇപ്പോ മരിച്ച ഒറപ്പായിട്ടും ഞാന്‍ നരകത്തിലായിരിക്കും , അതെനിക്കു പ്രശ്നമല്ല, പക്ഷെ എന്റെ സ്വപ്നങ്ങള്‍, ആഗ്രങ്ങള്‍ എല്ലാം പാതി വഴിയില്‍..


'രണ്ടാം നിലയില്‍ ഫാദറിനു കുളിക്കാന്‍ ഒരു സിമ്മിമ്പൂള്‍, ഉമ്മാക്ക്‌ ഓലക്കൊടി ഇട്ടുവെക്കാന്‍ ഒരു മേര്‍സിഡസ്‌ ബെന്‍സ്‌, ആടിനെ കെട്ടാന്‍ ഒരു സ്കോര്‍പ്പിയോ, പെങ്ങള്‍ അമേരിക്കയില്‍ എം ബി എ , പത്തക്ക ശമ്പളം,അടിപൊളി ജോലി....ഈശ്വരാ എന്റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട്‌ തകര്‍ന്നു തരിപ്പിണമാകാന്‍ പോകുന്നു.


എന്നിലെ സിംഹം ചാടി ഏണീറ്റു " ഞാന്‍ മരിച്ചാ എന്റെ ഉമ്മാനേം ഉപ്പാനേം ആരു നോക്കും, എനിക്കു പടിക്കണം , എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റണം, ഞാന്‍ മരിച്ചാല്‍ എന്റെ കുടുംബം ആനാഥമാകും" ഞാന്‍ അലറി.ആരു കേള്‍ക്കാന്‍, എല്ലാം ഐസുകട്ടയില്‍ പെയിന്റടിച്ച പോലെ ചീറ്റി പോയി. അവരില്‍ ഒരാള്‍ വന്നു എന്റെ കൈ പുറകിലോട്ടു വലിച്ചു കെട്ടി, മറ്റൊരുത്തന്‍ കുറച്ചു പഞ്ഞിയെടുത്തു അതില്‍ ക്ലോറോഫോം ഒഴിച്ചു തയ്യാറായിനിന്നു.


" ഇതു ഞങ്ങള്‍ നിന്നെ മണപ്പിക്കുകയാണു, നല്ലവണ്ണം മൂക്കിലോട്ടു വലിച്ചു കയറ്റുക, പത്തുമിനുട്ടു കഴിയുമ്പോല്‍ നീ താനെ മയങ്ങിക്കോളും , രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നീ ഉണരേം ചെയ്യും"


ഇതു പറയലും അവരെന്നെ ക്ലോറോഫോം മണപ്പിക്കുകയും ചെയ്തു, ഒരെറ്റ ശാസം പോലും ഉള്ളിലേക്കെടുക്കാതെ ഒരു മിനുട്ടു ഞാന്‍ പിടിച്ചു നിന്നു. പക്ഷെ അറിയാതെ ഒരു ശ്വാസം ഉള്ളിലെക്കു പോയി.ടര്‍ജറ്റ്‌ അച്ചീവ്ട്‌, പത്തു മിനുട്ടിനുള്ളില്‍ നീ മയങ്ങും എന്നു പറഞ്ഞു എന്നെ തനിച്ചാക്കി അവരെല്ലാം റൂമില്‍ നിന്നും പോയി, പത്തു മിനിട്ടു കഴിഞ്ഞു, അരമണിക്കൂറായി, ഒരുമണിക്കൂറായി, പക്ഷെ ഒന്നും സംഭവിക്കുന്നില്ല, ഒടുവില്‍ അറിയാത ഞാന്‍ ഉറങ്ങിപ്പോയി.രാവിലെ ഉറക്കമൊണര്‍ന്ന ഞാന്‍ ചാടി എണിറ്റു എന്റെ കയ്യും കാലും എല്ലാം തപ്പി നോക്കി, അതെ മരിച്ചിട്ടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.സന്തോഷം കൊണ്ടു ഞാ ന്‍തുള്ളിച്ചാടി......


.


.


.


.


.


.


.


അല്ലെങ്കിലും , ആഫ്ട്ടര്‍ ഷേവു മണത്തു ഈലോകത്താരും ഇതുവരെ മരിച്ചിട്ടില്ല എന്ന നഗ്ന സത്യം,മുഖത്തു എപ്പോഴെങ്കിലും വരുന്ന ഒന്നോരണ്ടോ രോമം ചുടുവെള്ളമുപയോഗിച്ചു കഴുകിക്കളയുന്ന , ആഫ്ട്ടര്‍ ഷേവിന്റെ മണമറിയാത്ത എനിക്കറിയാത്തതു ഒരുതെറ്റല്ലല്ലോ..???

15 comments:

* പടൂസ് * said...

പ്രിയ ബൂലോകരെ എന്റെ ആദ്യത്തെ രണ്ട്‌ സൂപ്പര്‍ ഹിറ്റു പോസ്റ്റുകളുടെ ഗംഭീര പരാജയത്തിനു ശേഷം ഞാന്‍ തന്നെ കഥ , തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്തു അഭിനയിക്കുന്ന എന്റെ ഏറ്റവും പുതിയ പോസ്റ്റ്‌ “ക്ലോറോഫോം“ അഥവാ വീണ്ടും ചില റാഗിങ്ങ് കഥകള്‍.!!!

ഈശ്വരാ തേങ്ങയും മാങ്ങയും ഒക്കെ ഞാന്‍ തന്നെ ഒടക്കേണ്ടീ വരുമോ?...

തരികിട said...

ഠേ..ഠേ.. ഠേ...

മാങ്ങ ഒടക്കാന്‍ വേറേ ആളെ നോക്ക്‌. എനിക്കു കഴിക്കാന്‍ മാങ്ങ കിട്ടുന്നില്ല..ആന്നേരമല്ലേ ഒടക്കാന്‍ പോകുന്നെ..

ഛെ.. പറയാന്‍ മറന്നു.. നല്ല റാഗിംഗ്‌ കഥയാട്ടൊ.. എനിക്കു റാഗിംഗ്‌ എഞ്ചോയ്‌ ചെയ്യാനുള്ള ഭാഗ്യം ഇല്ലാരുന്നു.. അതുകൊണ്ടു ബാക്കി കഥകളും പോന്നോട്ടേ

G.manu said...

:)

ടിന്റുമോന്‍ said...

വാസു, അപ്പൊ മരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നീ നരകിത്തിലാവുമായിരുന്നു, ഇപ്പഴോ?

നന്നായി എഴുതി. അക്ഷരത്തെറ്റുകള്‍ തിരുത്തണേ..

SAJAN | സാജന്‍ said...

നന്നായി എഴുതിയിരിക്കുന്നു ..
സുഹൃത്തെ ഇതിന്റെ പേരൊന്നു മാറ്റാമോ ഈ പേരില്‍ വെറൊരു ബ്ലോഗറുണ്ടല്ലൊ ആകെ കണ്‍ഫ്യൂഷസ് ആവുന്നു:):)

വര്‍മ്മ... said...

'രണ്ടാം നിലയില്‍ ഫാദറിനു കുളിക്കാന്‍ ഒരു സിമ്മിമ്പൂള്‍, ഉമ്മാക്ക്‌ ഓലക്കൊടി ഇട്ടുവെക്കാന്‍ ഒരു മേര്‍സിഡസ്‌ ബെന്‍സ്‌, ആടിനെ കെട്ടാന്‍ ഒരു സ്കോര്‍പ്പിയോ, പെങ്ങള്‍ അമേരിക്കയില്‍ എം ബി എ , പത്തക്ക ശമ്പളം,അടിപൊളി ജോലി....ഈശ്വരാ എന്റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട്‌ തകര്‍ന്നു തരിപ്പിണമാകാന്‍ പോകുന്നു.

ഹ ഹ ഹ...ആഗ്രഹങ്ങള്‍ കൊള്ളാലോ...
കലക്കി മച്ചൂ , കലക്കി...

Noufal Areekkan said...

കലക്കിയിട്ടുണ്ട് മച്ചാ..ഓരോ കഥയും ഒന്നിനൊന്ന് മെച്ചം.സൂപ്പര്‍..
എനിക്ക് ഒരു ബഷീര്‍ കഥ വായിച്ച അനുഭവമാണുണ്ടായത്..
ഇനിയും നല്ല 'എഴുതത്തുകുത്തുകള്‍' പ്രതീക്ഷിക്കുന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“ചുടുവെള്ളമുപയോഗിച്ചു കഴുകിക്കളയുന്ന “ വിദ്യ കൊള്ളാട്ടോ... പി ജി ആയിട്ടും!!! അയ്യേ...
കരടിനെയ്യ് ബെസ്റ്റാ...

പഴേതു വായിച്ചില്ലാ പ്പോ വായിക്കാം. നന്നായിട്ടുണ്ട്..അക്ഷരത്തെറ്റുകള്‍ല്‍ എഡിറ്റു ചെയ്യാവോ?

ഇടിവാള്‍ said...

കലക്കീട്ടാ മച്ചൂ ;) ഗംഭീരം!
qw_er_ty

kaithamullu : കൈതമുള്ള് said...

റാഗിംഗ് അനുഭവങ്ങള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു.
(ഒന്നുകൂടി ട്രിം ചെയ്യാനാവുമോയെന്ന് നോക്കരുതോ?)
അഭിനന്ദനങ്ങള്‍!

പോക്കിരി വാസു said...

കമന്ടിയ എല്ലാവര്‍ക്കും ഒരായിരം നന്ദി...
@ തരികിട- മാങ്ങയായാലും തേങ്ങയായാലും ഒടച്ചല്ലോ? അതു മതി..
@സാജന്‍- മാറ്റിയിരിക്കുന്നു സുഹ്രുത്തെ..നിങ്ങള്‍ സ്നെഹത്തോടെ ഒരു കാര്യം പറഞാ എങനയാ ചെയ്യാണ്ടിരിക്കാ..

@നൌഫല്‍- നന്ദിണ്ട്രാ..
@കുട്ടിചാത്തന്‍- ഞാന്‍ അതു പരീക്ഷിഛതാ..
@ ഇടിവാള്‍ജി- ഒരു പാടു നന്ദിയുണ്ട്, സന്തോഷായി...
@കൈതമുള്ള്..- തീര്‍ച്ചയായും ശ്രമിക്കാം..

Visala Manaskan said...

രണ്ടാം നിലയില്‍ ഫാദറിനു കുളിക്കാന്‍ ഒരു സിമ്മിമ്പൂള്‍!!

ഇങ്ങിനെയുള്ളത് വായിച്ചാല്‍ പിന്നെ എനിക്ക് എന്റെ കണ്ട്രോള്‍ പോകും. സൂപ്പര്‍ പ്രയോഗങ്ങള്‍. ഇന്ററസ്റ്റിങ്ങ് പോസ്റ്റ്. കിണുക്കന്‍ വിവരണം.

ആര്‍ഭാടം ഒരു തരം. ആര്‍ഭാടം 2 തരം. ആര്‍ഭാടം 3 തരം!

വരട്ടെ അടുത്ത കാച്ച്!!

Anonymous said...

Adipoli..nalla presentation!!!

കൊച്ചു മുതലാളി said...

:) നല്ല വിവരണം.
ആടുത്തത് പോരട്ടെ.

ശ്രീ said...

ഹ ഹ...

കലക്കി.
:)