
മമ്പാട് കോളേജിനു നേരെ മുന്‍വശത്തു കോളേജ് ലൈബ്രറിക്കു തൊട്ടു പുറകിലായിട്ടാണു മമ്പാട്ടുകാരും ഞങ്ങള്‍ വിദ്ദ്യാര്ഥികളും ജാതി മത ഭേതമന്യേ ഒരു പോലെ വാഴ്ത്തപ്പെടുന്ന ലേഡീസ് ഹോസ്റ്റല്‍ എന്ന ഈ വിശുദ്ദ ദേവാലയം സ്ഥിതി ചെയ്യുന്നതു. 2003-04 കാലഘട്ടത്ത് മലപ്പുറം ,നിലംബൂര് വണ്ടൂര്‍, അരീക്കോട്,പെരിന്തല്‍മണ്ണ , മഞ്ചേരി എന്നീ പ്രാന്ത പ്രദേശങ്ങളിലെ വീട്ടില്‍ കാശുള്ള കാണാന്‍ കൊള്ളാവുന്ന പെണ്കുട്ട്യോള്ടെ അത്യപൂര്‍വ്വമായ കലവറ തന്നെയായിരിന്നു ഈ ഹോസ്റ്റല്‍. അങ്ങു കത്രീന കൈഫു മുതല്‍ ഇങ്ങു നമ്മൂടെ ബീനാ അന്റണിയെ വെരെ വെല്ലുന്ന സാധനുങ്ങളുണ്ടവിടെ. ചുമ്മാ പറഞ്ഞതല്ല.. എന്റമ്മച്ചിയാണെ സത്യം.
ഹോസ്റ്റെല്‍ മെസ്സില്‍ നിന്നും മൂന്നു നേരവും ഒരു മുടക്കവും കൂടാതെ നല്ലോം വെട്ടി വിഴുങ്ങുക, വൈകുന്നേരം വരെ കാണാന്‍ കൊള്ളുന്ന ലവളുമാരുമായി ലൈബ്രറിയിലിരിന്നു ആഗോളപ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, പുതിയ റിലീസു ചിത്രങ്ങള്‍ റിലീസിന്റെ അന്നു തന്നെ ഒരു വഴിപാടു പോലെ മുടങ്ങാതെ കാണുക , എന്നീ ചീത്ത സ്വഭാവങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കാകെ ഉണ്ടായിരിന്ന സല്ഗൂണം എന്നു പറയുന്നതുദിവസവും ലാഡീസ് ഹോസ്റ്റലിലെ സഹപാടികളുടെ സുഖവിവരങ്ങള്‍ അന്വേശിച്ചു അവരുടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നോക്കി നടത്തുക എന്നതായിരിന്നു. അല്ലേലും വീട്ടില്‍ നിന്നും മാറി താമസിക്കുന്ന ഞമ്മുടെ നല്ലവരായ സഹോദരിമാര്‍ക്കു ഞങ്ങളല്ലതെ വേറെ ആരാ ഉള്ളേ??? ങ്ങേ? ങ്ങേ??? അങനെ അവര്‍ക്കു വേണ്ട എല്ലാ സഹായ സഹകരണങ്ങളും മുന്നില്‍ നിന്നു ചെയ്തു ഞങ്ങള്‍ ഈ വിശ്വാസവും അതിന്റെ കൂടെ അവരുടെ പലതും ഞങ്ങള്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു.
അക്കാലത്തു ജീവിതം, പ്രത്യേകിച്ചു ഒരു കാരണവുമില്ലെങ്കിലും, ഏഷ്യാനെറ്റിന്റെ പരസ്യ വാചകം പോലെ അഘോഷിക്കു ഒരോനിമിഷവും എന്ന തത്ത്വത്തില്‍ വിശ്വസിച്ചു അഘോഷമാകിയിരുന്ന കാലമായിരിന്നു. ആഘോഷിക്കാന്‍ എല്ലാര്ക്കും ഒരോകാരണമുണ്ട്, എന്നാല്‍ ഞങ്ങള്‍ക്കു എല്ലാ ദിവസവും ഒരു കാരണമില്ലെങ്കിലും ആഘോഷമായിരിന്നു. അതിപ്പം കോളെജു ഡേ അയാലൂം യൂണിയന് ഡേ ആയാലും കോമ്മേര്‍സ് ഡേ ആയാലും ഞങള്‍ ഹോസ്റ്റലുകാര് ഒരുമിച്ചാഘോഷക്കും.
എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം ഒദറൈസ്ട് ആയിരുന്നെങ്കില്‍ ഇതൊന്നു മല്ലാതെ ഞങ്ങള്‍ മെന്‍സ് ഹോസ്റ്റലുകാര് മാത്രം അണ് ഓദറൈസ്ട്ആയി ആഘോഷിക്കുന്ന ഒരു പ്രത്യേക ദിവസമുണ്ട്. ഒരു വര്‍ഷം മുഴുവന്‍ ഞങ്ങള്‍ കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ചു കാത്തിരിക്കുന്ന ദിവസം. അതെ അതാണു ദി ഗ്രേറ്റ് ലേഡീസ് ഹൊസ്റ്റല് ഡേ. അതായതു ലെഡീസ് ഹോസ്റ്റലിലെ ചെല്ലക്കിളികള്‍ കൈ മെയ് മറന്നു അര്‍മ്മാദിക്കുന്ന ദിവസം. അവരുടേ മാത്രം ഡേ. രാത്രി 8 മണിക്കു തുടങ്ങുന്ന അര്‍മ്മാദം 12 മണിവരെ ഉണ്ടാവും. പ്രവേശനം സ്തീകള്‍ക്കു മാത്രം, ന്നു വെച്ചാ പ്രോഗ്രാംസില് പങ്കെടുക്കാനും കാണാനും ഹോസ്റ്റലിലെ സ്ഥിരം മെംബെര്‍സിനു പുറമെ അവരുടെ അടുത്ത കൂട്ടുകാരികള്‍, സഹോദരിമാര്‍ പിന്നെ ക്ഷണിക്കപ്പേടുന്ന കുറച്ചു ലാഡീസ് ടീച്ചേര്‍സിനും മാത്രം. സ്ഥിരം കലാപരിപാടികളായ മിമിക്രി, മൊണോ ആക്ട്, ശാസ്തിയ സഗീതം,സമൂഹ ഗാനം , ഭരതനാട്യം , കഥകളി എന്നി ലോക്കല്‍ പരിപാടികള്‍ക്കു പുറമേ സെപെഷ്യല്‍ ഐറ്റംസായി ഡപ്പാന്‍ കൂത്ത് , സിനിമാറ്റിക് ഡന്‍സു, വെസ്റ്റേണ്‍ ഡാന്‍സ് മുത ഫാഷന്‍ പരേട് വരെ ഉണ്ടാവും പ്രോഗ്രാമായിട്ടു.
2003 ഡിസംബര്‍,അന്നൊരു വെള്ളിയാഴ്ച്ചയായിരിന്നു. അമാവാസി നാളായതിനാലാവണം ആസ് യൂശ്വല്‍ ഭയങ്കര ഇരുട്ട്. അതെ ഇന്നാണു ദി ഗ്രേറ്റ് ലേഡീസ് ഹൊസ്റ്റല് ഡേ. സമയം രാത്രി പത്തു മണി. മണ്ടരി മനീഷിന്റെ നേത്രത്തത്തില് ഞാനും അലമ്പു ദാസനും രമേഷുമടക്കം നാലംഗ സഘം ഹോസ്റ്റലിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലൂടേ ലേഡീസ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു .
വളരെ ശ്രദ്ദിച്ചു വേണം ഓരോ നീക്കവും, കാരണം പിടിക്കപ്പെട്ടാല്‍ മാനഹാനി, ശരീര ക്ഷതം, ധന നഷ്ട്ടം എന്നിവക്കു പുറമേ സെക്കന്റ് ബീകോമിലെ രമ്യാ എസ് പിള്ളക്കു ഞാന്‍ കൊടുത്ത അപ്ലിക്കേഷന്‍ ഒറ്റയടിക്കു റിജക്റ്റാവൂന്നു മാത്രല്ല ക്രൂരനായ എന്റപ്പന് കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു താങും. മറിച്ചു പിടിക്കപ്പെടാതിരുന്നാല്‍ സുവോളജിയിലെ സുമലതടത്രേം ലുക്കുള്ള സുമയുടെ സിനിമാറ്റിക് ഡാന്‍സ്, ബീ കോമിലെ നിഷ എസ് നായരുടെ വെസ്റ്റേണ്‍ ഡേന്‍സ് , പിന്നെ ഞങ്ങടെ കംബസിലെ സപൈസ് ഗേള്‍സ് എന്നറിയപ്പെടുന്ന സുജ , ലത, മഞ്ചു, ധന്യ എന്നീ ചുള്ളത്തികള്‍ മുഴുവന്‍ അഭിനയ ശേശിയും പുറത്തെടുത്തഭിനയിക്കുന്ന ഫഷന്‍ പരേടും ലൈവായിക്കാണം.. ഹോ ഓര്‍ക്കുമ്പം തന്നെ മനസ്സില്‍ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി. അങിനെ ഒരില അനങ്ങിയാല്‍ പോലും ചാടി എണീറ്റു "അങ്കെ യാറടാ തിരുട്ടു പയലുകളെ" എന്നു ചോദിക്കുന്ന വാച്ചര്‍ മുത്തുവിനെയും പറ്റിച്ചു, ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ലേഡീസ് ഹോസറ്റലിന്റെ പിന് ഭാഗത്തു സൈഫ് ആയി ലാന്റ് ചെയ്തു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹോസ്റ്റെലിന്റെ ഉള്ളിലേക്ക് ചാഞു നില്ക്കുന്ന മാവിലേക്കു ശബ്ദം ഉണ്ടാക്കാതെ കേറി ആരും കാണാതെ എന്നാല്‍ പ്രോഗ്രാം എല്ലാം കാണാന്‍ പറ്റുന്ന തരത്തില്‍ സൈഫായി ഒരു കൊമ്പില്‍ ഇരിക്കുക എന്നുള്ളതാണു. ഓരൊരുത്തരായി മെല്ലെ മെല്ലെ കെറി ഒരൊരോ കൊമ്പിലായി അവരവരുടെ സ്ഥാനത്തിരുന്നു. എറ്റവും മുകളിലെ കൊമ്പില്‍ തന്നെ മണ്ടരി മനീഷിനു പ്ലൈസ്മെന്റ് കിട്ടി, ഭാഗ്യവാന്, എല്ലാം ഭംഗിയായി കാണം. നെരെ എതിര്‍വശത്തായി അലമ്പു ദാസന് മറ്റൊരു കൊമ്പില്‍, പക്ഷെ ഇരുത്തം ശരിയാകാത്തതു കാരണം പരിപാടികള്‍ വ്യക്തമായി കാണാന്‍ പറ്റാത്തതിന്റെ നിരാശ അവന്റെ മുഖത്തുണ്ട്. ഞാനും രമേട്ടന്നും താഴെയായി കിട്ടിയ കൊമ്പില്‍ സ്ഥാനം പിടിച്ചു.
സ്റ്റേജില്‍ “അപലകള്ക്കൊരാലയം” തടിച്ചി അശ്വതിയും സംഘവും അവതരിപ്പിക്കുന്ന നാടകം അരങു തകറ്ക്കുന്നു. വേദിയിലെ മുന്‍ നിരയില്‍ ശോശാമ ടീച്ചറും സരിത ടീച്ചറും പിന്നെ ഞങ്ങളുടെ പ്രിന്‍സിപ്പലിന്റെ ഭാര്യയും ഹോസ്റ്റല്‍ വാര്‍ഡനുമായ ഹസീന ടീചറുമടങുന്ന പുലികള്‍ , അതിനു തൊട്ടു പിന് നിരയില്‍ രമ്യ, സുധ , സുമ, മഞ്ചു തുടങി എല്ലാ ചുള്ളത്തികളും... ഹോ മനസ്സില്‍ വീണ്ടും ഒരായിരം ലഡു ഒരു മിച്ചു പൊട്ടി.
നാടകം തീര്‍ന്നതും , “ ജഡ്ജസ്റ്റ് പ്ലീസ് നോട്ട് ദി നെക്സ്റ്റ് ഐറ്റെം ഫാഷന്‍ പരേഡ് ബൈ സുജ ആന്‍ ഗ്രൂപ്പ് ഓണ്‍ ദ സ്റ്റേജ്” എന്ന അനൌണ്സ്മെന്റ് കേട്ടതും ദാസന്റെ മുഖം സന്തോഷം കൊണ്ടു ഒന്നുകൂടെ കറുത്തു. ചുള്ളത്തികള്‍ ഒന്നൊന്നായി സ്റ്റേജ്ജിലേക്ക് ക്യാറ്റ് വാക്കു തുടങിയതും അലമ്പു ദാസനു ആവേശം അടക്കാനായില്ല. ചുള്ളത്തികളെ വ്യക്തമായി കാണാത്തതു കാരണം അവന് ഇരിക്കുന്ന കൊമ്പില്‍ നിന്നൊന്നു നീങിയിരിന്നു.
ഭാവിയിലെ ഐശ്വര്യാ റായ്, സുസ്മിതാ സെന്‍ ശ്രേണിയിലേക്കുള്ള അടുത്ത സംഭവന ഞങ്ങടെ കോളേജീന്നായിരിക്കുമെന്നു തെളിയിക്കുന്ന തരത്തിലുള്ള ചുള്ളത്തികളുടെ ഈ അപാര പ്രകടനം കണ്ടു കണ്ണൂ തള്ളിയിരിക്കുന്ന ദാസന് തന്റെ ഇരിപ്പിടത്തില്‍ ആരോ നുള്ളുന്നതു പോലെ തോന്നിയെങ്കിലും ആവേശം കാരണം തീരെ മൈന്റിയില്ല. ഒന്നു കൂടെ അമര്‍ന്നിരുന്നു. പോരേ പൂരം. കൊടുത്താല്‍ കൊമ്പിലായാലും കൂമ്പിനിട്ടു കിട്ടുമെന്നു ദാസനറിയില്ലല്ലോ. കാരണം ദാസന് ഇരുന്നിരുന്നതു ആ മാവില്‍ വര്ഷങളായി കുടുംബ സമേദം സന്തോഷത്തോടെ ജീവിതം നയിച്ച് പ്പൊന്നിരുന്ന ഏതോ നല്ല ഉശിരന്‍ ചോണോനുറുമ്പിന് കൂട്ടത്തിന്റെ മുകളിലായിരിന്നു. ദാസന്റെ പെട്ടെന്നുള്ള ഈ കടന്നാക്രമണതില് ക്ഷുഭിതരായ ഉറുമ്പിന് കൂട്ടം പല ദിക്കുകളായി തിരിഞു താലിബാന് അമേരിക്കയെ ആക്രമിച്ച പോലെ ദാസന്റെ കള്ളിമുണ്ടിനിടയിലൂടെ കേറി കുത്തുബു മീനാര്‍ കണക്കേ ഉയര്‍ന്നു നില്ക്കുന്ന ദാസന്റെ പെന്റഗണ്‍ തന്നെ നോക്കി വമ്പന്‍ ആക്രമണം ഒരു മുന്നറിയുപ്പുമില്ലാതെ അഴിച്ച് വിട്ടു. ഈശ്വരാ ഭാവിയില്‍ മൂന്നു കോടിക്കും മുന്നൂറു പവനും വേണ്ടി ഉഴിഞിട്ടിരിക്കുന്ന തന്റെ മര്‍മ്മത്തു തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന ഈ ആക്രമണത്തില്‍ ഒന്നു ഞെട്ടിയ ദാസന് കൊമ്പിലെ പിടുത്തം വിട്ട് ഇരിക്കുന്നതെവിടെന്നു പോലുമാലോചിക്കാതെ ആക്രമണം നടന്ന സ്ഥലത്തു ചോറിഞ്ഞു. കൊമ്പിലെ ആകെ ഉണ്ടായിരുന്ന പിടുത്തം വിട്ടതോടെ ദാസന്റെ എല്ലാ ബാലന്‍സും ഒരുമിച്ചു നഷ്ട്ടമവുകയും അടുത്ത നിമിഷത്തില്‍ തന്നെ ദാസന് “എന്റമ്മേഏഏഏഏഏഎഏ” എന്നാലറി വളരെ ഭംഗിയയി താഴെക്കു ക്രാഷ് ലാന്റു ചെയ്യുകയും ചെയ്തു . ആക്ച്വലി സംഭവിച്ചെതെന്തെന്നു അറിയാതെ ഞെട്ടിത്തരിച്ച ഞങ്ങള്‍ താഴേക്കു നോക്കുമ്പോള്‍ കണ്ടതു വേദിക്കു നടുവിലായി മലര്‍ന്നടിച്ചു രണ്ടു കാലും കയ്യും മുകളിലേക് നീട്ടി മലര്‍ന്നു കടന്നു നിലവിളിക്കുന്ന പാവം ദാസനേയായിരിന്നു. ബട്ട് വാട്ട് ദ ഹെല്. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയ ഞങള്‍ ഞെട്ടിന്നു മാത്രല്ല, ശെരിക്കും ഞെട്ടി,കാരണം ദാസന്റെ ഉടുമുണ്ടു കാണുന്നില്ല. വെറും അണ്ടര്‍ വിയര് മാത്രം ഇട്ടു ദാസന് കിടക്കുന്ന കിടപ്പു കണ്ടാ വി ഐ പി കളസത്തിന്റെ മോഡല്‍ കിടക്കുവാന്നു തോന്നും. മുണ്ടിനെന്തു പറ്റിയെന്നറിയാന്‍ മുകളിലെക്കു നൊക്കിയ ഞങ്ങള്‍ കണ്ട കാഴ്ച്ച പെട്ടെന്നുള്ള വീഴ്ച്ചയില്‍ യജമാന സ്നേഹമില്ലാത്ത ദാസന്റെ മുണ്ട് മാവിന് കൊമ്പില്‍ കുടുങുകയും, ആഗസ്റ്റ് 15 നു ഞങ്ങടെ കൊളേജില്‍ ഉയര്‍ത്തുന്ന ഇന്ത്യയുടെ തിവര്‍ണ്ണ പതാക പാറുന്ന കണക്കെ കാറ്റത്തു പാറിക്കളിക്കുകയുമായിരിന്നു.
ഓ ടോ: അതിനു ശേഷം ഇന്നേവരെ മമ്പാട് ഹോസ്റ്റലില്‍ ഹോസ്റ്റല്‍ ഡേ നടത്തിയിട്ടില്ല. (ഞങ്ങളെകൊണ്ടു അത്രേ പറ്റൂ).
ഡിസ്ക്ലൈമര്‍ : 'ജീവിച്ചു പോയവരോ മരിച്ചിരിക്കുന്നവരോ ' ആയ ആരെങ്കിലും വന്നു ഈ കഥയിലെ കഥാപാത്രമാണെന്നോ,അല്ലെന്നോ പറയുകയും എനിക്കെതിരെ ബൂലോക കോടതിയില്‍ പീഡനക്കേസ് ഫയലുചെയ്യുകയും ചെയ്താല്‍ എനിക്കൊരു കുന്തോല്ലാ... ഹല്ല പിന്നെ...
8 comments:
പ്രധാനമായും മൂന്നു ആരാധനാലയങ്ങളാണു ഞങ്ങടെ കോളേജ് സ്ഥിതി ചെയ്യുന്ന മമ്പാട് ഉണ്ടായിരുന്നത്. ഒന്നു ഒരു മുസ്ലിം പള്ളി, പിന്നെ ഒരു ക്രിസ്റ്റ്യന്‍ ചര്‍ച്ച്, മൂന്നാമതായി ജാതി ഭേദമന്യേ മമ്പാട്ടുകാര്‍ എല്ലാം ആരാധിച്ചുപോരുന്ന വിളിച്ചാല്‍ ഉടനെ വിളികേള്‍ക്കുന്ന ദേവീ മൂര്‍ത്തികളുള്ള ഞങ്ങടെ കോളേജ് ലേഡീസ് ഹോസ്റ്റല്‍.
ഒരു വലിയ ഇടവേളക്കു ശേഷം ഒരു ചെറിയ പോസ്റ്റുമായി പോക്കു വീണ്ടും...
ഉം ശരീക്കാ ഞാന്‍ താത്താനോടു പറഞു കൊടുക്കുന്നുണ്ട് ഇതെല്ലാം..
അടിപോളി ഇക്കാ...
:)
“അതിനു ശേഷം ഇന്നേവരെ മമ്പാട് ഹോസ്റ്റലില്‍ ഹോസ്റ്റല്‍ ഡേ നടത്തിയിട്ടില്ല. (ഞങ്ങളെകൊണ്ടു അത്രേ പറ്റൂ).“
മതി ......അതുമതി......എന്തിനധികം.....:)
ഹിഹി അപ്പൊ ആ അപ്പ്ലിയ്ടെ കാര്യം... നമ്മടെ രമ്യ പിള്ളയ്ക്ക് കൊടുത്തെ ?
പാവം ദാസന്റെ ഒരവസ്ഥ !
അയ്യേ ഇയാളിത്രയും വൃത്തികെട്ട മനുഷ്യനാനെന്നരിഞ്ഞിരുന്നെങ്കില് ഞാന്‍ ഈ പോസ്റ്റ് വായിക്കില്ലായിരുന്നു...അപ്പൊ ബാക്കി പരിപാടി കണ്ടില്ലേ??......സസ്നേഹം
നീ ആളു കൊള്ളാം കേട്ടോ... ഇതിനു മുന്‍പത്തെ വര്‍ഷം നിന്നെ കൂട്ടാതെ ഞങ്ങള്‍ പോയില്ലേ...
Post a Comment