
ഗള്‍ഫ് ജീവിതത്തിണ്റ്റെ വരണ്ട നാളുകള്‍ ഞാന്‍ തള്ളി നീക്കിയിരുന്നതു ഒഫീസില്‍ ആകെ അവൈലബിള്‍ ആയ ഫിലു മോള്, ദിദി എന്നു ഞങ്ങള്‍ വിളിക്കുന്ന എറോദിത പെറസിണ്റ്റെ കൂടെ ഇരുന്നു അങ്ങു ഫിലിപ്പൈന്‍ രാജ്യത്തിണ്റ്റെ ആവിര്‍ഭാവം മുതല്‍ ഇങ്ങു മുല്ലപ്പെരിയാര്‍ അണക്കെട്ടു വരെയുള്ള ആഗോള പ്രശനങ്ങളില്‍ ദിവസവും കുറഞ്ഞതു നാലു മണിക്കുറെങ്കിലും ചര്‍ച്ച ചെയ്തായിരിന്നു... എണ്റ്റെ മുത്തു മണി നിലത്തു വീണ പോലെയുള്ള സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാന്‍ ലവള്‍ക്കു യാതൊരു ബോറഡിയുമില്ലെന്നു ലവള് പലതവണ പറഞ്ഞിട്ടൂണ്ടെങ്കിലും സത്യത്തില്‍ എനിക്കു കുറച്ചൊക്കെ ബോറടിച്ചു തുടങ്ങിയിരിന്നു. ബട്ട് വാട്ടുടു.. അറ്റ്ലീസ്റ്റ് ബാബിലോണ ഇസ് ബെറ്റര്‍ ദാന്‍ കല്‍പ്പന എന്ന തത്വത്തില്‍ വിശ്വസിച്ചു എല്ലാം അട്ജസ്റ്റ് ചെയ്തു ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയിലാണു ഈവരള്ച്ച വളരെയതികം ഫീല്‍ ചെയ്ത എണ്റ്റെ ബോസ് അങ്ങു ഈജിപ്റ്റില്‍ നിന്നു തന്നെ പുതിയ ഒരു മാനേജറെ ഇമ്പോര്‍ട്ട് ചെയ്തതു പ്രശ്ന പരിഹാരം നടത്തിയത്.
അങ്ങു ബോളിവുഡ് മുതല്‍ ഇങ്ങു മാനസപുത്രി സീരിയല്‍ വരെ നിങ്ങള്‍ തപ്പിയാലും കാണില്ല ഇതു പോലൊരു സാധനത്തെ. മുന്നില്‍ നിന്നു നോക്കിയാല്‍ സനിയ മിര്‍സയേയും പിന്നില്‍ നിന്നു നോക്കിയ ജയഭാരതിയേയും അനുസ്മരിപ്പിക്കുന്ന ശരീര പ്രക്ര്തി. കുറുക്കിയ വൈറ്റ് സിമണ്റ്റിണ്റ്റെ കളര്‍,ആറടി നിളം, എന്നെ പോലത്തെന്നെ വിടര്‍ന്ന കണ്ണുകള്‍(?), അകെ മൊത്തത്തില്‍ ഐശ്വര്യ റായിക്കു റിതിക് റോഷനില്‍ ഉണ്ടായ പോലത്തെ ഒരു ഒരുപ്പടി. ഏനിക്കു ജോലി തന്നതിനു ശേഷം എനിക്കെണ്റ്റെ മുതലാളിയോടു ബഹുമാനം തോന്നിയ ഒരേ ഒരു നിമിശം..
ബട്ട് ജോയിന്‍ ചെയ്തു നാലാം ദിവസം തന്നെ അവള് ഓള്‍റെടി ബുക്ക്ട് ആണു എന്ന നഗ്ന സത്യം ഞാനറിഞ്ഞു. ബട്ട് അതിനേക്കാള്‍ എന്നെ വേദനിപ്പിച്ചതു അവള് കല്യാണം കഴിക്കാന്‍ പോവ്വുന്നതു യഥാര്‍ത്തതില്‍ ഒരു മുടിഞ്ഞ മല്ലു മോനെ ആണെന്നുള്ള ഞെട്ടിപ്പിക്കുന്ന യാതാര്ത്യമായിരിന്നു.ഗള്‍ഫില്‍ പാവപ്പെട്ട മലയാളികള്‍ക്കു പാര മലയാളികള്‍ തന്നെ ആണെന്നെണ്റ്റമ്മാവന് പറഞ്ഞതെത്ര ശരിയാ.. അങ്ങനെ എണ്റ്റെ സ്വപ്നങ്ങളെയെല്ലാം തല്ലിക്കെടുത്തി ലവളെ ആ മുടിഞ്ഞ മല്ലുമോന്‍ വളച്ചു കല്യാണവും കഴിച്ചു അങ്ങു കേരളവും ഉത്രട്ടാതി വെള്ളം കളിയും അതിനോടനുബന്ദിച്ചുള്ള മഹോത്സവവും കാണിച്ച ശേഷം തിരിച്ചു വന്നു...
ഒരു ദിവസം രാവിലെ ഒറക്കം മാറാത്ത മുഖവുമായി ഗള്‍ഫു കണ്ടു പിടിച്ചവണ്റ്റെ അപ്പനേം വിളിച്ചു ഓഫിസില്‍ കേറിച്ചെന്നതും ദോണ്ടെ നമ്മുടെ മാനേജര്‍ എണ്റ്റെ കാബിനില്‍ എന്നേം കാത്തിരിക്കുന്നു.. ഈശ്വരാ ഇവള് എന്നെ കാതിരിക്കുന്നോ...??, ഇവളുടെ മനസ്സില്‍ ഇങ്ങൊനാരാഗ്രഹം ഉണ്ടായിരിന്നോ..?, ഇത്രയും തങ്കപ്പെട്ട മനസ്സിനുടമയായ എന്നെ ഇവള് ഇങ്ങനെയാണോ കണ്ടിരിക്കുന്നേ?? അതും ഇവളൂടെ കല്യാണത്തിനു ശേഷം ആവളെ ഒരു പെങ്ങളെ (?) പോലെ മാത്രം കരുതിയ എന്നോടു തന്നെ.. . ഹും നീ ഇത്തരക്കാരി ആയിരുന്നല്ലേ...? ഇതിനായിരുന്നല്ലെ മീറ്റിങ്ങാണെന്നു പറ്രഞ്ഞു എപ്പഴും എന്നെ അവളുടെ കാബിനിലേക്കു വിളിച്ചിരുത്തിയിരിന്നതും, കുച് കുച് ഹോതാഹെ സി ഡി വേണമെന്നു പറഞ്ഞതും... , കാര്യം എനിക്കവനോടു അസൂയ്യയും ദ്യേശ്യവുമുണ്ടെങ്കിലും ഒരിക്കലും ഒരു മലയാളിയെ ചതിക്കാന്‍ എനിക്കു കഴിയില്ല....എണ്റ്റെ മനസ്സിലൂടെ മിന്നല്‍ വേഗത്തില്‍ ഇങ്ങനെയുള്ളാരായിരം കാര്യങ്ങല്‍ മിന്നി മറഞ്ഞു..
അന്തം വിട്ടു കുന്തം വിഴുങ്ങിയ കണക്കിനു നില്ക്കുന്ന എന്നെ കണ്ടതും ലവളു ചോദിച്ചു: " വാസു , ടു യു നോ ഹൌ ട്ടു മൈക് ദിസ് പുട്ടു??": ഞെടീന്നു പരഞ്ഞാ ഞാന്‍ ശരിക്കും ഞെട്ടി.. ഇനി പുട്ടു തന്നെ യല്ലെ ഇവള് ചോദിച്ചെ അല്ലാതെ അക്ഷരം മാറിയിട്ടൊന്നു മില്ലല്ലോ എന്നുറപ്പിക്കാന്‍ ഞാന്‍ ചോദിച്ചു:"മാടം "പുട്ടു??" യു മീന്‍ ദി ഫുട് ദറ്റ് വി ആര് ഈറ്റിങ്ങ് ഇന്‍ ദി മോര്‍ണിങ്ങ്.." യെസ് വാസു പുട്ടു , യുവര്‍ പുട്ടു..." ഈശ്വരാ കുടുങ്ങീന്നു പറഞ്ഞാ മതിയല്ലോ, ഒരു മാതിരി ബാലന് കെ നായറുടെ മുന്നില്‍ പെട്ട സീമയെ പ്പോലെ ആ തണുത്ത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ സാമാന്യം വിയര്‍ത്തു..മലയാളികളുടെ ദേശീയ ഭക്ഷണമയ പുട്ടുണ്ടാക്കാന്‍ എനിക്കറിയില്ലാന്നു ഞാന്‍ പറഞ്ഞാ ആഗോള മലയാളി സമൂഹത്തിണ്റ്റെ മൊത്തം ഇമേജിനെ മത്രമല്ല, വരാന്‍ പോകുന്ന എണ്റ്റെ സാലറി ഇന്ക്രിമെണ്റ്റിനെ വരെ അതു ബാധിക്കുമെന്ന യാഥാര്ത്യത്തിനു മുന്നില്‍ നിന്നു ഞാന്‍ വിയര്‍ത്തു..
എങ്കിലും ആ ഞെട്ടല്‍ പുറത്തു കാണികാതെ മെല്ലെ ചോദിച്ചപ്പോഴല്ലെ കാര്യം മന്സ്സിലായെ.. ലവളുടെ ഭര്‍ത്തവു , ന്നു വെച്ചാ ടി മലയാളിക്കു എന്നും രാവിലെ പുട്ടു കഴിക്കണം..ഈജിപ്തു കാര്ക്കെന്തു പുട്ടു? എന്തു പുട്ടും കുറ്റി?......ബട്ട് എണ്റ്റെ കഷട്ട കാലത്തിനു ലവള് കേരളത്തില്‍ വന്നപ്പം ലവളുടെ അമ്മായി അമ്മ ഒരിക്കല്‍ ഉണ്ടാക്കി കൊടുത്തിട്ടൂണ്ടു പോലും.. ഇപ്പം വളുടെ ഭര്‍ത്താവിനു ഒരു സര്‍പ്രൈസായി പുട്ടുണ്ടാക്കി ക്കൊടുക്കാനാണു എണ്റ്റെ സഹയം തേടുന്നതു... പക്ഷെ കാര്യം ചെറുപ്പം മുതലെ പുട്ടു എണ്റ്റെ ഒരു വീക്നെസ്സും, ഒറ്റയിരിപ്പിന്നു ഒന്നരക്കൂറ്റി പുട്ടു ഈസിയായി ഞാന്‍ അകത്താക്കുമെങ്കിലും ഇന്നുവരെ അതെങ്ങനെ അകത്താകാമെന്നാല്ലാതെ അതെങ്ങനെ ഉണ്ടാക്കാം എന്നു ഞാന്‍ പടിച്ചിട്ടില്ല.. എങ്കിലും അതു പുറത്തു കാണികാതെ പൂട്ടിണ്റ്റെ ആദ്യാക്ഷരങ്ങല് പറഞ്ഞും ഉണ്ടാക്കി തന്നും പടിപിച്ച അമ്മയെ മനസ്സില്‍ ദ്യാനിച്ചു , അവൈലബെള് ഇന്‍ഫോര്‍മേഷന്‍ വെച്ചു ഒരേകദേഷ പുട്ടു നിര്‍മ്മാണത്തെ കുറിച്ചു അരമണിക്കുര്‍ നീണ്ട സെമിനാര്‍ ഞാന്‍ ആ തണുത്ത വെളുപ്പാന്‍ കാലത്തു ഒറ്റയടിക്കു പുല്ലു പോലെ അങ്ങലക്കി..
ഇതു സസൂക്ഷ്മം കേട്ടു കൊണ്ടിരുന്ന അവരുടെ മുഖത്തു മിന്നി മാഞ്ഞ ഭാവങ്ങള്‍ ,നിനക്കു പറ്റിയ പണി ഇതാണെന്നോ, കണക്കെഴുത്തു നിര്‍ത്തി ഈ പണിക്കു പോയീക്കൂൂടെ എന്നൊക്കെ യുള്ള ഭാവങ്ങളാണെന്നു എനിക്കു തോന്നിയെങ്കിലും അതെല്ലാം എന്നോടുള്ള ബഹുമാനം കൊണ്ടും അസൂയ കൊണ്ടും മാത്രമാണെന്നെനിക്കു അവസാനം മനസ്സിലായി.പുവര്‍ ഗേള്‍.. അങ്ങനെ പുട്ടിണ്റ്റെ താഴെയും മുകളിലും തേങ്ങ ചിരവിയതു ഇടാന്‍ ഒരിക്കലും മറക്കരുതു എന്നുള്ള അവസാന പൊടിക്കയ്യോടു കൂടി പുട്ടൂണ്ടാക്കല് ഒന്നാം ചരിതം ഒരുവിധം ഞാന്‍ അവസാനിപ്പിച്ചു...എന്നെ സമ്മതിക്കണം എന്നു എനിക്കു തന്നെ തോന്നിയ നിമിഷങ്ങള്‍..
തൊട്ടടുത്ത ദിവസം എണ്റ്റെ മനേജര്‍ ഓഫിസില്‍ വന്നില്ല... അതിനടുത്ത ദിവസം ചുവന്ന മുഖവുമായി കയറി വന്ന അവര്‍ പിണറയിയെ കണ്ട വി എസ്സിനെ പ്പോലെ എന്നെ ഒന്നു തുറിപ്പിച്ചു നോക്കി ഒരക്ഷരം പോലും പറയാതെ അവരുടെ കാബിനിലേക്കു പോയി.. സംഭവിച്ചെതെന്താന്നറിയാണുള്ള ആകാംക്ഷ കാരണം അന്നത്തെ റിപ്പോര്‍ട്ടെല്ലാം ഇടുത്തു മെല്ലെ ഞാന്‍ മാനേജറുടെ റൂമിലെത്തി... " ഗുട് മോര്‍ണിങ്ങ് മാം , ഹൌ ര്‍ യു? വാട്ട് ഹാപ്പെണ്ട് യെസ്റ്റെര്ടെ?" ഇത്രേം ചോദിച്ചതെ എനിക്കോര്‍മ്മയുള്ളൂ.. പിന്നെ കണ്ട കാഴ്ച്ച രണ്ടേ രണ്ടു നിമിഷത്തിനുള്ളില്‍ എണ്റ്റെ മനേജര്‍ മണിച്ചിത്ര താഴിലെ ശോഭന കണക്കെ ഉറഞ്ഞു തുള്ളൂന്നതായിരിന്നു.. വിവിധ ടൂണുകളിലും സൈസിലും നിറത്തിലുമുള്ള തെറികള്‍ അറബിയിലാണോ അതൊ ഇംഗ്ളീഷിലാണോ എന്നു എനിക്കു പെട്ടെന്നു മനസ്സിലായില്ലെങ്കിലും എല്ലാം നല്ല ഒറിജിനല്‍ തെറികള്‍ തന്നെയാണെന്നെനിക്കു മനസ്സിലായി.. ഹാ ഹ ഹ എത്ര മനോഹരമായ തെറികള്‍ ഇനിയും ഇതു പോലത്തെ കാണുവോ എന്തരോ എന്തോ, എന്നാലോചിച്ചു നില്‍ക്കുംബോള്‍ ഇതെല്ലാം ഒറ്റയടിക്കു ചെയ്തു ക്ഷീണിച്ച മാനേജര്‍ ഒന്നു നിര്‍ത്തി തലയില്‍ കൈവെച്ചു അവരുടെ ചയറിലിരിന്നു.. എന്നിട്ടേന്നോടും ഇരിക്കാന്‍ പറഞ്ഞു..
പിന്നയല്ലെ കാര്യങ്ങളൂടെ കിടപ്പു മനസ്സിലായെ.. സംഭവിചതെന്താന്നു വെച്ചാ, ലവളുടെ കെണവന്‍ രാവിലെ എണിട്ടു കുളിയെല്ലാം കഴിഞ്ഞു കുഞ്ചാക്കോ ബോബനെപ്പോലെ ഡ്രസ്സെല്ലാം ചെയ്തു ടൈ എല്ലാം കെട്ടി കൂട്ടപ്പനായി ബ്രൈക് ഫാസ്റ്റ് കഴിക്കാന്‍ ടാബിളിരിക്കുന്നു..ഇന്നു തണ്റ്റെ കെണവന്‍ മെനു കണ്ടു നെട്ടി എന്നെ കെട്ടീപ്പിടിച്ചു ഉമ്മ തരുമെന്നു കരുതി, രാവിലെ തന്നെ പുട്ടു ചുടോടെ കഴിക്കട്ടെന്നു വിചരിച്ചു അടുപ്പത്തു നിന്നും ചൂടൂള്ള പുട്ടും കുറ്റിയുമായി നേരെ ലവണ്റ്റെ അടുക്കലോട്ടു പോയി ജഗതിയെ പ്പോലെ ഇതു കടച്ചിലല്ല കൈപ്പണിയാണെന്ന ഭാവത്തില്‍ നെറ്റിയിലെ വിയര്‍പ്പെല്ലാം തുടച്ചു , ടാബിളിലെ പാത്രം എടുത്തു ചൂടുള്ള പുട്ടു നേരെ പാത്രത്തിലേക്കിടാന്‍ ശ്രമിക്കുന്നു. ഇടതു കയ്യിലെ പുട്ടും കുറ്റിയുടെ അടപ്പുതുറന്നു വലതു കൈ കൊണ്ടൂ കുറ്റിയുടെ അടിഭാഗത്തെ ചില്ലില്‍ കയ്യിലിരുന്ന കത്തിയുടെ പിടികൊണ്ടു തണ്റ്റെ അമ്മായി അമ്മ മോടല് ഒരു ചെറിയ തട്ടല്‍!
.........ടും..........
റൂമില്‍ മൊത്തം പുട്ടു പൊടിയും കൂടെ ഒരലര്‍ച്ചയും ..എണ്റ്റമ്മോ.... ഇതു പുട്ടോ അതോ പുട്ടു ബോംബോ എന്നു കരുതി നെട്ടി പിന്നിലേക്കു മലര്‍ന്നടിച്ചു വീണ ലവള് നോക്കുംബം റൂമില്‍ മോത്തം ഒരു പുകയും കരിഞ്ഞ മണവും.. ബട്ട് വേര് ഇസ് മൈ ഹസ്? മെല്ലെ തപ്പിപ്പിടിച്ചെണീറ്റു നോക്കുംബം ദോണ്ടെ അതിയാന് സംഭവിചെതെന്തെന്നു ഒരു പിടിയും കിട്ടാതെ ടാബ്ളിന്നു താഴെ മലര്‍ന്നടിച്ചു വീണു രണ്ടു കാലും കൈയ്യും മുകളിലേക്കു പൊക്കി ആകെ മൊത്തം പുട്ടു പൊടിയില്‍ കുളിച്ചു കിടക്കുന്നു.. പിന്നെ സംഭവിച്ചതു ഞാന്‍ ചൊദിച്ചില്ല..എന്തിനാ വെറുതെ അവരുറ്റേ സ്വകാര്യ ജീവിതതില് തലയിടുന്നെ.. ബട്ട് അറിഞ്ഞിടത്തോളം നല്ല വിശപ്പുണ്ടായിരുന്ന അയാള്‍ താഴെ കിടന്ന പുട്ടല്ലാം കിടന്ന കിടപ്പില്‍ പെറുക്കി തിന്നു വിശപ്പിടക്കിയെന്നും, ഇനി മേലില്‍ പുട്ടുണ്ടാക്കിയാല്‍ അന്നു നിന്നെ ഈജിപ്തിലേക്കു നടികയറ്റുമെന്നു ലവള്‍ക്കു വാര്ണിംഗ്കൊടുത്തെന്നുമാണു...
ഒ ടോ: പുട്ടൂണ്ടാക്കുംബോള് ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ (ഫ്രം മൈ മാനേജര്‍)..
1. പുട്ടൂണ്ടാക്കുന്നതു പുട്ടു പൊടികൊണ്ടായിരിക്കണം..റവ കൊണ്ടല്ല..
2. പൊടി കുറ്റിയിലേക്കിടുന്നതിനു മുംബു അതു നനച്ചു കൈ കൊണ്ടു ചെറുതായി കുഴക്കണം , നനക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കെട്ടിയവനേം മറക്കേണ്ടി വരും.
3. ആവി വന്നാല്‍ അതിനര്‍ഥം പുട്ടു റെടിയാീ എന്നാണു , അല്ലാതെ അതു തിളച്ചു മറിയും എന്നു കരുതി പിന്നേം കാത്തു നിലക്കരുതു...
ഇതോടെ ഇന്നത്തെ പാചക ലോകം ഇവിടെ തീരുന്നു.. അടുത്താഴ്ച്ച ഞനും എണ്റ്റെ മാനേജരുടെ അനുജത്തിയും ചെര്ന്നവതരിപ്പിക്കുന്ന ഉണ്ണിയപ്പം മൂന്നാം ഖണ്ടം...മറക്കാതെ വായിക്കുക..