Sunday, June 24, 2007

കിന്നാരത്തുമ്പികള്‍ [ റിവ്യൂ]

2003 ല്‍ മലയാള സിനിമയിലെ തല തൊട്ടപ്പന്മാരായ സൂപ്പര്‍ സ്റ്റാറുകളുടെവരെ ബിഗ്ബജറ്റ്‌ സിനിമകള്‍ എട്ടും എട്ടും പതിനാറു നിലയില്‍ പൊട്ടി മലയാള സിനിമാവ്യവസായം മൊത്തം ചിക്കന്‍ ഗുനിയ ബാധിച്ച പത്തനംതിട്ട ജില്ല പോലെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, നമ്മ പെരിയണ്ണ രജനിയെപ്പോലെ വന്നു തന്റെ ഒരു ചെറിയ സാന്നിദ്ധ്യം കൊണ്ടു മാത്രം സിനിമകളെ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റാക്കിയ "മലയാളത്തിന്റെ പ്രിയപ്പെട്ട" നായിക ഷക്കീല തന്റെ മുഴുവന്‍ 'അഭിനയശേഷിയും' പുറത്തെടുത്തഭിനയിച്ച , മെഗാഹിറ്റ്‌ ചലചിത്രം കിന്നാരത്തുമ്പികളിലെ മനുഷ്യന്റെ എല്ലാ കണ്ട്രോളും കളയുന്ന കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ ,വള്ളിപുള്ളി തെറ്റാതെ ശ്വാസമടക്കിപ്പിടിച്ചു വായിക്കാനാണു ബസ്സിനുപോലും കാത്തു നില്‍ക്കതെ ഓട്ടോ പിടിച്ചു നിങ്ങള്‍ ഇവിടെ എത്തിയതെങ്കില്‍ …. ക്ഷമിക്കണം, നിങ്ങള്‍ക്കു തെറ്റി..ബു ഹ ഹ ഹ ..പറ്റിച്ചേ !!!



മമ്പാട്‌ എം ഇ എസില്‍ സ്ഥിരം അലമ്പുപരിപടികളോടെ , അര്‍മ്മാദിച്ചു നടക്കുന്ന കാലത്താണു ഒമാനില്‍ മുഴുവനായി ആഞ്ഞടിച്ച ഗോനു ചുഴലിക്കാറ്റിനെപ്പോലെ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ കേരളമാകെ ഒരു തരംഗമായി ആഞ്ഞടിച്ചതു. ആ തരംഗത്തിന്റെ വലിയ ഓളങ്ങള്‍ ഇങ്ങു മലപ്പുറത്തിന്റെ ഒരു മൂലയിലുള്ള ഞങ്ങടെ കാമ്പസിലും ഒട്ടും ശക്തികുറയാതെ തന്നെ ആഞ്ഞു വീശി. ഹോസ്റ്റെല്‍ മെസ്സില്‍ നിന്നും മൂന്നു നേരവും ഒരു മുടക്കവും കൂടാതെ നല്ലോം വെട്ടി വിഴുങ്ങുക, വൈകുന്നേരം വരെ കാണാന്‍ കൊള്ളുന്ന ലവളന്മാരുമായി ലൈബ്രറിയിലിരിന്നു ആഗോളപ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, ദിവസവും രാത്രിയില്‍ ലാഡീസ്‌ ഹോസ്റ്റലിലെ സഹപാടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക എന്നീ 'സല്‍ഗുണ'ങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കാകെ ഉണ്ടായിരിന്ന ചീത്ത സ്വഭാവം എന്നു പറയുന്നതു പുതിയ റിലീസു ചിത്രങ്ങള്‍ റിലീസിന്റെ അന്നു തന്നെ ഒരു വഴിപാടു പോലെ മുടങ്ങാതെ കാണുക എന്നുള്ളതായിരിന്നു.

നല്ല കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാന്‍ പാടില്ല എന്നാണല്ലോ? അതു കൊണ്ടാണു നിലമ്പൂര്‍ രാജേശ്വരിയില്‍ കിന്നാരത്തുമ്പികള്‍ റിലാസായ അന്നു തന്നെ ക്ലാസു കട്ടു ചെയ്തു ഞങ്ങളഞ്ചംഗ സഘം അവിടെ എത്തിയത്‌. ചെന്നയില്‍ രജനിയുടെ ശിവജി റിലീസായപ്പോള്‍ പോലും ഇത്രയും തിരക്കുണ്ടായിട്ടുണ്ടാവില്ല, അത്രക്കു തിരക്കു. ടിക്കറ്റു കിട്ടിയില്ല എന്നു മാത്രമല്ല, പട പേടിച്ചു പന്തളത്തു ചെന്നപ്പം അവിടെ പന്തളം കുമാരന്റെ ഗാനമേള ,എന്നു പറഞ്ഞതു പോലെ സംഘത്തിലൊരുത്തന്റെ പുന്നാര അമ്മാവന്‍ ടിക്കറ്റിനു വെണ്ടി ഒരു വടക്കന്‍ വീര ഗാഥയിലെ മമ്മൂട്ടിയെ പോലെ അങ്കം വെട്ടുന്ന കാഴ്ച്ച ഞങ്ങളിലവശേഷിച്ചിരുന്ന ആവേശത്തേയും ചോര്‍ത്തിക്കളഞ്ഞു.



------------------------------

അന്നൊരു തിങ്കളാഴ്ച്ചയായിരിന്നു. 9.30 നുള്ള 'മിനിമോള്‍' മമ്പാട്‌ ലാന്റ്‌ ചെയ്‌തതു നെട്ടിപ്പിക്കുന്ന ഒരു ഹോട്ട്‌ ന്യൂസുമായിട്ടായിരിന്നു. ബോയ്‌സ്‌ ഹോസ്റ്റലില്‍ കേട്ടവര്‍ കേട്ടവരെല്ലാം അതു കേട്ടു നെട്ടി. പിന്നെ പരസ്പ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കിട്ടു. ഞങ്ങടെ ഹോസ്റ്റലിന്റെ അഭിമാന താരമായ മണ്ടരി മനീഷ്‌ ഒടുവില്‍ അതു നേടിയിരിക്കുന്നു. അതെ അവന്റെ നിരന്തരമായ കഠിന പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു,അവന്റെ നിശ്ചയ ദാര്‍ഡ്യത്തിനു മുമ്പില്‍ അവര്‍ മുട്ടു മടക്കിയിരിക്കുന്നു. വകയിലെ എതോ ഒരമ്മാവന്‍ പണ്ടെങ്ങോ ഇന്ത്യയില്‍ വന്നു ഒരു കോലുമുട്ടായി വാങ്ങിയതിന്റെ പേരില്‍ ഇന്ത്യന്‍ വംശജ എന്നു പറഞ്ഞു ബഹിരാകാശയാത്ര കഴിഞ്ഞു വന്ന സുനിതാ വില്യംസിനു ഇന്ത്യക്കാര്‍ കൊടുത്ത പ്രാര്‍ഥനയേക്കാള്‍ ഇരട്ടി പ്രാര്‍ഥനയോടെയും ആശംസകളോടെയുമാണു ഹോസ്റ്റലുകാര്‍ മനീഷിനെ സ്വീകരിച്ചത്‌. കാര്യം മറ്റൊന്നുമല്ല, റിലീസായിട്ടു വെറും മൂന്നാഴ്ച മാത്രമായിട്ടുള്ള കേരളമാകെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചലചിത്ര കാവ്യം കിന്നാരത്തുമ്പികളുടെ വ്യാജ സിഡി ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ മനീഷ്‌ അദിവിദഗ്ദമായി സഘടിപ്പിച്ചിരിക്കുന്നു. മൂന്നാഴ്ച്ചക്കാലമായി ഉറക്കത്തിലും കറക്കത്തിലും ഞങ്ങള്‍ ആലോചിച്ചു നടക്കുന്ന ഞങ്ങളുടെ ആ സ്വപ്നം ഒടുവില്‍ സഫലമാവാന്‍ പോകുന്നു.



പക്ഷെ എങ്ങനെ കാണും, ഹോസ്റ്റലില്‍ വെച്ചു കാണാമെന്നു വെച്ചാല്‍ അന്തേവാസികള്‍ അവിടെ 'ഉത്രട്ടാതി വെള്ളം കളിയും' അതിനോടനുബന്ദിച്ചുള്ള 'മഹോത്സവവും' നടത്തി ആകെ ഉള്ള ഇമേജും കൂടി നശിപ്പിച്ചു കയ്യില്‍ തരും. അതു കൊണ്ടാണു ഞങ്ങളെയെല്ലാവരേയും ഓറ്റയടിക്കു നാളത്തെ ബില്‍ഗേറ്റ്‌സുമാരാക്കാം എന്ന ഉദ്ദേശത്തോടെ കോമ്മേര്‍സ്‌ ഡിപ്പര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ തന്നെ ഞങ്ങള്‍ ഈ അണ്‍ ഓദറൈസ്ഡ്‌ ഓപറേഷനു തിരഞ്ഞടുത്തത്‌. കാമ്പസിലെ മുഴുവന്‍ അലമ്പുപരിപാടികളും കൊട്ടേഷന്‍ ഇടുത്തു നടക്കുന്ന ഞങ്ങള്‍ക്കു ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമിന്റെ ഒരു കോപ്പി കീ ഉണ്ടാക്കുക എന്നതു ഒരു പ്രശനമേ ആയിരിന്നില്ല.



അന്നൊരു വെള്ളിയാഴ്ചയായിരിന്നു, സമയം രാതി പന്ത്രണ്ടു മണി. അമാവാസി ദിനമായതിനാലാവണം ആസ് യൂശ്വല്‍ ഭയങ്കര ഇരുട്ട്‌, അതെ ഇന്നാണു ഞങ്ങള്‍ “ മിഷന്‍ കിന്നാരത്തുമ്പികള്‍ “ പ്ലാന്‍ ചെയ്തിരിക്കുന്നതു. മണ്ടരി മനീഷിന്റെ നേത്രുതത്തില്‍ ഞങ്ങള്‍ അഞ്ചംഗ സഘം ആയുധങ്ങളുമായി (സീഡി, കീ ) ഡിപ്പാര്‍ട്ട്‌മന്റ്‌ റൂം ലക്ഷ്യമാക്കി നടന്നു. ഒരില അനങ്ങിയാല്‍ പോലും ചാടി എണീറ്റു "അങ്കെ യാറടാ തിരുട്ടു പയലുകളെ" എന്നു ചോദിക്കുന്ന വാച്ചര്‍ മുത്തുവിനെയും പറ്റിച്ചു, ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിനടുത്തെത്തി.



വാതിലു തുറക്കാന്‍ നോക്കിയ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു സ്തംഭിച്ചു നിന്നു.വാതില്‍ തുറന്നു കിടക്കുന്നു, മാത്രമല്ല, ആരോ ആ ഇരുണ്ട വെളിച്ചത്തില്‍ കമ്പ്യൂട്ടറില്‍ ഇരുന്നു എന്തോ സ്പ്പീടില്‍ ടൈപ്പ്‌ ചെയ്യുന്നു. ദോണ്ടെ ഒരു ഹൈട്ടെക്‌ കള്ളന്‍ , തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു !! ഈശ്വരാ ഈ പാവങ്ങളോടെന്തിനീ ബലപരീക്ഷണം, തിരിഞ്ഞോടാം... പെട്ടെന്നെന്റെ തലയിലെ എല്ലാ ബള്‍ബുകളും ഒറ്റയടിക്കു കത്തി . അല്ല , ഇതൊരു പരീക്ഷണമല്ല, പിന്നെയോ ??? ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാണുള്ള ഒരപൂര്‍വ്വ അവസരമാണു, ഇവനെ പിടിച്ചു കൊടുത്താല്‍ നാളെ മുതല്‍ കാമ്പസില്‍ ഞങ്ങളാണു താരങ്ങള്‍, സ്വീകരണം, അനുമോദനങ്ങള്‍, ധീരതക്കുള്ള അവാര്‍ഡ്‌ ,അതുവഴി അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറഞ്ഞു നില്‍ക്കുന്ന ,ജൂനിയെര്‍സിലെ ലവളന്മാര്‍ക്കു കൊടുത്ത എന്റെ രണ്ടപ്ലിക്കേഷനും ഒറ്റയടിക്കു സാന്‍ക്ഷനാവും. പിന്നെ ഉത്സാഹം തന്നെ ഉത്സാഹം...ഒരു നിമിഷം സ്വപ്നലോകത്തായിപ്പോയ എന്നെ ഉണര്‍ത്തി ഞങ്ങളുടെ ഓപെറാഷന്‍ ടീമിന്റെ ക്യാപറ്റന്‍ ലഫ്റ്റനന്റ്‌ കേണല്‍ മണ്ടരി മനീഷ്‌ അലറി " അറ്റാക്ക്‌" .


കേട്ട പാതി കേള്‍ക്കാത്ത പാതി , "നിന്റെ അമ്മായി അമ്മേടെ തേങ്ങാക്കൊല , നീ ഞങ്ങടെ കോളേജീ കേറി കക്കുന്നോടാ" എന്നു ച്യോദിച്ചു ഞാന്‍ ഉടുത്തിരുന്ന കള്ളിമുണ്ട്‌ സ്ഫടികത്തിലെ മോഹന്‍ലാലിനെപോലെ വലിച്ചൂരി കള്ളന്റെ തലയില്‍ കൂടിയിട്ടു അവന്റെ 'അണ്ടകടാകം' നോക്കി ഒരു അലക്കങ്ങുകൊടുത്തു. ജീവിതത്തിലന്നു വരെ ഒരു കള്ളനെപ്പോയിട്ടു ഒരു കുള്ളനെപ്പോലും തൊട്ടു നോവിക്കാത്തെ എന്റെ ഈ അമിതാവേശം കണ്ടു ബാക്കിയുള്ളവന്മാരും കൂടിചേര്‍ന്നു ,അലക്കിയ ഷര്‍ട്ടു പിഴിയുന്ന കണക്കെ ലെവനെയങ്ങു പിഴിഞ്ഞു. സംഭവിചെതെന്തന്നറിയിന്നതിനു മുന്‍പുതന്നെ ശരീരത്തിലെ സകല പരിപ്പുകളും കലങ്ങിയ കള്ളന്‍ , "എന്റമ്മേ" എന്നലറി ഭൂമി ദേവിയെ സാഷ്‌ട്ടാങ്കം പ്രണാമിച്ചു കമന്നടിച്ചു താഴെ വീണു. കാള മൈക്കിലെ ശബ്‌ദം പോലെയുള്ള ആ അലര്‍ച്ച കേട്ടതും , അഞ്ചാറു പേരെ ഓരുമിച്ചടിച്ചിട്ടു ബെന്‍സ്‌ വാസുവിലെ ജയനെപ്പോലെ നെഞ്ചും വിരിച്ചു നിന്നിരിന്ന ഞങ്ങളെല്ലാവരും ഒരു മിച്ചു നെട്ടി. നല്ല പരിചയമുള്ള ശബ്‌ദം. ഈശ്വരാ ഈ ശബ്‌ദം മുമ്പെവിടെയോ കേട്ടിട്ടൂണ്ടല്ലോ?? എത്രയും പെട്ടെന്നു തന്നെ ലവന്റെ മുഖത്തെ തുണി മാറ്റി , ഇരുട്ടില്‍ മുഖം വ്യക്തമായില്ലെങ്കിലും ആ രൂപം ഞങ്ങള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു, ഞങ്ങളുടെ പ്രിയപ്പെട്ട , എല്ലാമെല്ലാമായ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൈജു സാര്‍ !!! ഈശ്വരാ..ഞങ്ങടെ ബൈജു സാര്‍, ക്രൂരന്മാരായ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കൊരപരാധം, 24കാരറ്റ് സല്‍സ്വഭാവി, വൈകുന്നേരത്തെ ചായക്കു രണ്ടു പരിപ്പു വട എന്ന ഞങ്ങളുടെ സ്‌ട്രോങ്ങ്‌ ഡിമാന്റ്‌ മാനേജു കമ്മറ്റിയില്‍ അവതരിച്ചു പാസാക്കിയ മഹാന്‍, മെന്‍സ്‌ ഹോസ്റ്റലുകാര്‍ ലാഡീസ്‌ ഹോസ്റ്റലിന്റെ മതിലുചടുന്നു എന്നു ലാഡീസ്‌ വാര്‍ഡന്‍ കംബ്ലേന്റ്‌ പറഞ്ഞപ്പോള്‍ നിങ്ങള്‍ വേണങ്കി ഞങ്ങടെ മതിലും ചാടിക്കോ എന്നു പ്രഖ്യാപിച്ച ധീരന്‍, ലാഡീസ്‌ ടീച്ചര്‍മാരുടെ ആരാധനാ പുരുഷന്‍... ഈശ്വരാ ആ തങ്കപ്പെട്ട മനുഷ്യനെയാണോ ഞങ്ങള്‍ ലോകകപ്പു ഫൂട്ബോള്‍ കളിക്കുന്ന ആവേശത്തോടെ പന്തു തട്ടിയത്‌. ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. എന്തായാലും പറ്റിപ്പോയി , ഇനി ആലോചിച്ചിട്ടു കര്യമില്ല.. " ശെല്‍വാ , പളനി, വേലു എന്നടാ പാത്തിട്ടിരിക്കിറത്‌, തൂക്കിപ്പോട്ട്‌ വാങ്കടൈ" എന്നുള്ള മനീഷിന്റെ ബുദ്ദിപൂര്‍വമായ ഡയലോഗ്‌ കേട്ടതും നിലത്തു വീണുകിടക്കുന്ന മുണ്ടും പെറുക്കി ഞങ്ങളോടി.ആ ഓട്ടം അവസാനിച്ചത്‌ ഹോസ്റ്റലിലെ 103 -)o നമ്പര്‍ റൂമിലായിരിന്നു.


അടുത്ത ദിവസം രാവിലെ മെസ്സ്‌ ഹാളില്‍ ഞങ്ങളെക്കാത്തിരുന്നത്‌, ചൂടുള്ള ആ വാര്‍ത്തയായിരിന്നു. ഇന്നലെ രാത്രി ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമില്‍ ഈമെയില്‍ ചെക്കു ചെയ്യാന്‍ പോയ ബൈജു സാറെ മൂന്നാലു അണ്ണാച്ചി കള്ളന്മാര്‍ ചേര്‍ന്നു മര്‍ദ്ദിച്ചു, കഴുത്തുളുക്കിയ ബൈജു സാര്‍ ഒരാഴ്ച ബെഡ്‌ റെസ്റ്റിലാണു.



കൃത്യം ഒരാഴ്ച്ച കഴിഞ്ഞു.വെള്ളിയാഴ്ച്ച രാത്രി മൂക്കുമുട്ടെ തട്ടി അന്നത്തെ അവസാന കലാപരിപാടിയായ ചീട്ട്‌ കളി തകൃതിയായി നടന്നു കോണ്ടിക്കുമ്പോള്‍ വതിലില്‍ ആരോമുട്ടുന്നതു കേട്ടു. വാതില്‍ തുറന്ന ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു നെട്ടി..അതെ സാക്ഷാല്‍ ബൈജു സാര്‍ , കഴുത്തില്‍ ഒരു വടവും (കഴുത്തിന്റെ ആട്ടം നിറുത്താന്‍ ഇടുന്ന വെള്ള സ്‌പോഞ്ചിന്റെ സാധനം), കയ്യില്‍ ഒരു കവറുമായി നില്‍ക്കുന്നു. റൂമില്‍ കയറിയ ബൈജു സാര്‍ എന്റെ കയ്യില്‍ ആ കവര്‍ ഏല്‍പ്പിച്ചു, രോഗിയായ ബൈജുസാറിനു ‘അന്നദാന‘മായി കിട്ടിയ ഫ്രൂ‍ട്ട്സായിരിക്കുമെന്നുകരുതി ധ്രിതിയില്‍ കവര്‍ തുറന്ന ഞാന്‍ ശരിക്കും നെട്ടി...
.
.
.
.
.
.
.

നഷ്‌ട്ടപ്പെട്ടു എന്നു കരുതിയ കിന്നാരത്തുമ്പികളുടെ രണ്ടാം സീഡി !!!!




-----------------------------






വാല്‍ : അതിനു ശേഷം ഇന്നേവരെ ഒരു ഷക്കീലപ്പടവും ഞാന്‍ കണ്ടിട്ടില്ല..സത്യായിട്ടും...ബൈജു സാറാണെ സത്യം..





ഡിസ്‌ക്ലൈമര്‍ : 'ജീവിച്ചു പോയവരോ മരിച്ചിരിക്കുന്നവരോ ' ആയ ആരെങ്കിലും വന്നു ഈ കഥയിലെ കഥാപാത്രമാണെന്നോ,അല്ലെന്നോ പറയുകയും എനിക്കെതിരെ ബൂലോക കോടതിയില്‍ പീഡനക്കേസ്‌ ഫയലുചെയ്യുകയും ചെയ്താല്‍ എനിക്കൊരു കുന്തോല്ലാ... ഹല്ല പിന്നെ...

ഓ ടോ: ബൈജു സാറെ ക്ഷമീ..പറ്റിപ്പോയി, അതും , ഇതും....

21 comments:

പോക്കിരി said...

തന്റെ ഒരു ചെറിയ സാന്നിദ്ധ്യം കൊണ്ടു മാത്രം സിനിമകളെ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റാക്കിയ "മലയാളത്തിന്റെ പ്രിയപ്പെട്ട" നായിക ഷക്കീല തന്റെ മുഴുവന്‍ 'അഭിനയശേഷിയും' പുറത്തെടുത്തഭിനയിച്ച , മെഗാഹിറ്റ്‌ ചലചിത്രം കിന്നാരത്തുമ്പികളിലെ മനുഷ്യന്റെ എല്ലാ കണ്ട്രോളും കളയുന്ന കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ .....

ഒരു വിവാദ പോസ്റ്റ്...തല്ലല്ലെ പറ്റിപ്പോയി..

അബ്ദുല്‍ അലി said...

എന്റെ പോക്കിരി, (അങ്ങനെ വിളിച്ചാല്‍ ഇനി ഞാന്‍ ഞരമ്പാണെന്ന് അരേലും പറയുവോ അവോ)
എവിടെയായിരുന്നു ഇത്രം കാലം.
അപ്പോ, വിടും കുടിയും എവിടെന്ന് പറഞ്ഞില, അല്ല, പറയാന്‍ പറ്റില്ലല്ലെ.
ഇത്‌ കലക്കി, ഇജി ഒരു ഒന്ന് ഓന്നര പോക്കിരിയാ മോനെ.

Visala Manaskan said...

“മിഷന്‍ കിന്നാരത്തുമ്പികള്‍ “

ഹഹഹ.. അടിച്ച് തകര്‍ത്തളിയാ.. സൂപ്പര്‍ ഡ്യൂപ്പര്‍!!!!

സന്തോഷായി ചുള്ളാ.. സന്തോഷായി!

Visala Manaskan said...

“മിഷന്‍ കിന്നാരത്തുമ്പികള്‍ “

ഹഹഹ.. അടിച്ച് തകര്‍ത്തളിയാ.. സൂപ്പര്‍ ഡ്യൂപ്പര്‍!!!!

സന്തോഷായി ചുള്ളാ.. സന്തോഷായി!

Kaithamullu said...

കിന്നാരത്തുമ്പികള്‍ ലേറ്റ് നൈറ്റ് ഷോ ആയി സൂര്യാ ടിവീയില്‍ കണ്ടപ്പോ പോലും തോന്നാത്തത്ര സന്തോഷം, പോക്കിരീ!

ഇടിവാള്‍ said...

കലക്കീട്ടാ? എന്നിട്ട് ബാക്കി രണ്ടാംസിഡീഎപ്പ കണ്ടു ?

Unknown said...

ha ha... Kollaamallo setup. Rasichu.

പോക്കിരി said...

കമന്റിയ എല്ലാവര്‍ക്കും ഒരായിരം നന്ദി....
നന്ദി മാത്രമെ ഉള്ളോ എന്നു ച്യോദിക്കരുത്...

‌@ അബ്ദുല്‍ അലി: ബായി എന്തു വേണമെങ്കിലും വിളിച്ചോ...പിന്നെ എത്താന്‍ സ്വല്‍പ്പം വൈകി..
@ വിശാല്‍ജി..ഗുരുവേ ..( ഓവറായോ) അങയുടെയും അരവിന്ദ്ജിയുടെയും ബ്ലോഗുകളാണു എനിക്കിത്രയെങ്കിലും എഴുതാന്‍ പ്രോത്സാഹനം തന്നതു..കമന്റിയതില്‍ വളരെ സന്തോഷം..
@ കൈതമുള്ള്: സൂര്യാ ടിവിയിലെ ഷോ എനിക്കും മിസ്സായി കെട്ടോ..കാരണം മറ്റൊന്നു മല്ല, ജേഷ്ട്ടന്ന്റ്റെ മേല്‍ക്കോയ്മ..
ഇടിവാള്‍ജി: നന്ദിണ്ടുട്ടാ..
ദില്‍ബു: ഒരായിരം നന്ദി..

സാല്‍ജോҐsaljo said...

ബൈജു സാറിന്റെ കൈയിലെ പാക്കറ്റില്‍ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നല്ലോ. അതു പറയരുത്.. പറഞ്ഞാ ക്ലൈമാക്സ് പോകും. അല്ലേലും ആരാ കിന്നാരത്തുമ്പികളുടെ രണ്ടാം സിഡി കാണുന്നെ.?


കൊള്ളാം...!

പോക്കിരി said...

@സാല്‍ജോ: ബൈജു സാറ് ആളൊരു മുത്തായിരിന്നു കെട്ടോ..അതുകൊണ്ടു രക്ഷപ്പെട്ടു..
പിന്നെ വായിച്ചതിനു നന്ദി...

SUNISH THOMAS said...

വാസുവണ്ണാ... ഗ്രേറ്റ്....!!!

ഓടോ- നിങ്ങളു മലപ്പറത്തുകാരനാ...?

പോക്കിരി said...

സുനീഷ്ജി ഞാന്‍ മലപ്പുറത്തുകാരനല്ല കെട്ടോ....
പാലക്കാട് ജില്ലക്കാരനാ...

Dinkan-ഡിങ്കന്‍ said...

:)“ബൈജു സ്റ്റാന്‍ഡ് വിട്ട് പോക്കേണ്ടതാണ്”

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::
ബൈജുസാര്‍ ഓണ്‍ലൈനില്‍ ഉണ്ട് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നു.
“കൊണ്ടു തന്ന രണ്ടാം സിഡി മിണ്ടാതെ വാങ്ങി പോക്കറ്റിലിട്ടില്ലേ ദുഷ്ടാ.ആ ആദ്യ സിഡി വേണോന്ന് ഒരു സാമാന്യ മര്യാദേടേ പേരില്‍ ചോദിച്ചൂടാരുന്നോ?“

ഏറനാടന്‍ said...

പോക്കിരി വാസൂ 'കിന്നാരത്തുമ്പികള്‍' മാത്രമല്ല ഈയുള്ളവനും കൂടി പഠിച്ചിരുന്ന മമ്പാട്‌ കോളേജും പരിസരവും വീണ്ടും കാണാനിടയായ അതിയായ ആഹ്ലാദത്തിലായിപോയിട്ടോ.. ഇപ്പഴും ആ ക്യാന്റീന്‍ ലേഡീസ്‌ ഹോസ്റ്റല്‍ റൂട്ടില്‍ തന്നെയല്ലേ? അന്നൊക്കെ ചായക്കും പരിപ്പുവടയ്‌ക്കും നല്ല ചൂടും രുചിയും തോന്നിയിരുന്നു.

(കൊഴിഞ്ഞുപോയകാലം കാമ്പസിനക്കരേ..)

Mr. K# said...

:-)

P Das said...

നല്ല പോസ്റ്റ് :) ഞങ്ങള്‍ നാലു പേര്‍ കാണുവാന്‍ പോയ സിനിമ സില്‍ക്കിന്റെ ലയനമായിരുന്നു.. കൂട്ടത്തില്‍ കൂടുതല്‍ സിനിമ കണ്ടിട്ടുണ്ടായിരുന്ന സുരേഷാ‍ണ് അന്ന് ടിക്കറ്റെടുക്കുവാന്‍ വോളന്റീര്‍ ചെയ്തത്..കൌണ്ടര്‍ എത്താറായപ്പോഴേക്കും അല്‍പ്പം ആവേശം കൂടിയിട്ടാണോ എന്നറിയില്ല, മാന്യ ദേഹം ലൈനില്‍ നിന്ന് മാറി കൌണ്ടറിന്റെ പടിയില്‍ എത്തിപ്പിടിച്ചു.. ആ ആവേശം കണ്ട് അവിടെ നിന്ന പോലീസുകാരന്‍ കൈയ്യോടെ കോളറിനു പിടിച്ച് വലിച്ച് ലൈനിലേക്കു നിര്‍ത്തി പരസ്യമായി പറഞ്ഞു, “തിരക്കു കൂട്ടാതെടാ @#*%$ മോനേ, സില്‍ക്ക് സ്മിതേടെ *&%$ നാളേം കാണാമെടാ” ന്ന്!!

പോക്കിരി said...

@ ഡിങ്കന്‍: ബൈജു സ്റ്റാന്റ് വിട്ടു പോയിരിക്കുന്നു
@ ചാത്തന്‍ : ഹ ഹ ഹ...ഒന്നാം സീഡി തീരെ മെച്ചമില്ല....
‌@ ഏറനാടന്‍: അല്ല കെട്ടോ..കാന്റീന്‍ ഇപ്പോള്‍ മാറ്റി..
@കുതിരവട്ടന്‍: സ്മൈലിക്കു നന്ദി..
@ ചക്കര: അതു കൊള്ളാം...

anvar said...

daaaaaaaaaaaaaaaaaaaaaa potheaaaaaaaaaaa niruthikooodea

ചെലക്കാണ്ട് പോടാ said...

ജോറായിട്ടുണ്ടെട്ടാ.. നമ്മുടെ അരവിന്ദേട്ടനും പണ്ട് ഇത് പോലെ പാതിരാപ്പടം കാണാന് പോയ പോസ്റ്റുണ്ട് :

ചെലക്കാണ്ട് പോടാ said...

കുട്ടി ചാത്താ .....