Wednesday, September 9, 2009

അലവലാതി ബാബു

സീമയെ കണ്ടാല്‍ ഉടനെ ചാടിവീഴുന്ന ജയന്‍ സിനിമകളിലെ സ്ഥിരം വില്ലന്‍മാരെപ്പോലെ ഒരലവലാതിയോ അല്ലെങ്കില്‍ ബെര്‍ലി തന്നെ അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്ന പോലെ ശുദ്ധ നുണയനോ, മഹാ തോന്ന്യാസിയോ,2003 മുതല്‍ സ്ഥിരമായി വശളനോ ആയിരുന്നില്ല സത്യത്തില്‍ ഞങ്ങടെ ബാബു. മറിച്ചു ശുദ്ധ പാവവും, വിശാലമനസ്കന പ്പോലെ വിശാല മനസ്സുള്ളവനും , വീടു ദേരയില്‍ ജോലി ജബല്‍ അലിയില്‍ ഡയ്ലി പോയി വരും എന്നുള്ള പ്രകര്‍തക്കാരനും ആയിരുന്നു ഞങ്ങടെ ബാബു.വായിലു വിരലിട്ടാല്‍ വരെ കടിക്കില്ലെന്നു മാത്രല്ല ആ വിരലെടുത്തു കഴുകി കൊണ്ടു വന്നു നമുക്കു തന്നെ തരും ബാബു.അത്രക്കു തങ്കപ്പെട്ട സ്വഭാവം.. വൈ എസ്‌ ആര്‍ റെഡ്ഡിയെ കാണാനില്ലാന്നു പറഞ്ഞപ്പം, ഓഹോ ഇതിനിടക്കു ഇന്ത്യ അങ്ങനേയും ഒരുപഗ്രഹം വിട്ടോ എന്നു നിഷകളങ്കനായി ചോദിച്ച ഞങ്ങടെ ബാബു.


ബാബുവിണ്റ്റെ മുജ്ജന്‍മ സുക്രതമോ, ശനിയുടെ വ്യാഴനും കടന്നു വെള്ളിയിലൂടെയുള്ള പെട്ടെന്നുള്ള ഇടപെടലോ അതോ വരാനുള്ളതു മെട്രോ റയില്‍വെ പിടിച്ചിട്ടാണെങ്കിലും വരും എന്നൂള്ള ബാബുവിണ്റ്റെ തന്നെ തിയറി കൊണ്ടോ എന്തൊരോ എന്തോ ഒരൊറ്റ ദിവസം കൊണ്ടാണു ഞങ്ങടെ റൂമിലെ ബാബു ദുബായിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ എമിറേറ്റ്സ്‌ മാളില്‍ മൊത്തം പ്രശസ്ഥനായതു. പണ്ടെങ്ങോ പറ്റിയ ഒരബദ്ധത്തിണ്റ്റെ പേരില്‍ നാട്ടുകാര്‍ അലവലാതി ബാബു വെന്നും, കളര്‍ പ്യുവര്‍ ബ്ളാകായതിനാല്‍ ഞങ്ങള്‍ കറുപ്പു ബാബുവെന്നും, കൂടെ വര്‍ക്കു ചെയ്യുന്നവര്‍ മെട്രോ ബാബുവെന്നും വിളിക്കുന്ന ഞങ്ങടെ സ്വന്തം ബാബു.


പ്രീ ഡിഗ്രിക്കു തോറ്റു ഒരു പണിയുമില്ലാതെ ബില്‍ഗേറ്റ്സാവാന്‍ ജാവയും കോബോളും പടിക്കാന്‍ ഫാദറിണ്റ്റെ കാശു കളഞ്ഞും സമയത്തിനു വെട്ടി വിഴുങ്ങിയും ക്രിക്കറ്റു കളിച്ചും മാറുന്ന മാറുന്ന സിനിമയും കണ്ടു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപകാരവും എന്നാല്‍ ഒരു പദ്രവവും ഇല്ലാതെ നടക്കുന്നതിനിടയിലാണു ബാബു അലവലാതി ബാബുവായതു. ക്രിക്കറ്റ്‌ കളി ഒരു ഭ്രാന്തായിരുന്ന ബാബു ഒരു ദിവസം ആവേശത്തില്‍ ജോണ്ടി റോഡ്സിനെ പ്പോലെ ഒന്നു ഡൈവു ചെയ്തു ഒറ്റ കൈകൊണ്ടു ഒരു ക്യാച്ചെടുക്കാന്‍ ശ്രമിച്ചതാ... രണ്ടു കൈ മുട്ടും പൊട്ടി തൊലി പോയി കൈ മടക്കാന്‍ പറ്റാതയതു മിച്ചം.കളികഴിഞ്ഞു ബസില്‍ വരുമ്പോള്‍ കമ്പിയില്‍ പിടിക്കാന്‍ പറ്റാത്തോണ്ടു ഒരു മൂലക്കു ചാരി നിക്കുകയായിരീനു പാവം ബാബു. എതിരെ വന്ന മിനിലോറിക്കു സൈടു കൊടുക്കാന്‍ ഡ്രൈവര്‍ ഒന്നു ചവിട്ടി ഒരൊറ്റ കട്ടിങ്ങ്‌...സംഭവിച്ചതെന്തെന്നു മനസ്സിലാവുന്നതിന്നു മുമ്പെ ബാബു ബസ്സിണ്റ്റെ എറ്റവും മുംപില്‍ സ്ത്രീകളൂടെ ഭാഗത്തെത്തുകയും പെട്ടെന്നുള്ള ഈ അസന്തുലിതാവസ്ഥയില്‍ ബാലന്‍സ്‌ ക്ളിയറന്‍സ്‌ ശരിയാകാതെ വക്കീല്‍ ഭാഗത്തിനു പടിക്കുന്ന വാസുദേവന്‍ വക്കീലിണ്റ്റെ പുന്നാര മോള്‍ സുമലതയുടത്രേം ലുക്കുള്ള സുമയുടെ പറയാന്‍ പറ്റാത്ത മുഴച്ചു നില്‍ക്കുന്ന ഏതോ ഭാഗത്തു പിടിച്ചു നഷ്ട്ടപ്പെട്ട ബാലന്‍സ്‌ തിരിച്ചെടുക്കേണ്ടി വന്നത്രേ..പോരെ പൂരം.. അന്നത്തോടെ ബാബു നാട്ടുകാര്‍ക്കു അലവലാതി ബാബു ആയി മാറുകയും വാസുദേവന്‍ വക്കില്‍ മാന നഷ്ട്ടത്തിനു കേസു കൊടുത്തു ബാബുവിനെ അകത്താക്കുമെന്നു ഭീഷണി പെടുത്തുകയും ചെയ്തത്രെ. ഏകമകനെ അറിയാത ചെയ്ത ഈ ഒരു ചെറിയ അബദ്ധത്തിനു പോലീസുകാര്‍ പിടിച്ചു കൊണ്ടു പോയി കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു താങ്ങുന്നതു കാണാന്‍ വയ്യാത്തോണ്ടു ഒരൊറ്റ ദിവസം കൊണ്ടു വിസിറ്റ്‌ വിസക്കു ദുബായിലേക്കു കയറ്റി അയക്കുകയായിരുന്നു ബബുവിണ്റ്റെ ഉപ്പ പുലിവാലബു. അങ്ങനെയാണു ഞങ്ങടെ ബാബു പ്രയാസമുള്ള ഒരു പാവം പ്രവാസിയായിയതു.


നല്ല ജപ്പാന്‍ ബ്ളാക്കിണ്റ്റെ കളറായതിനാല്‍ ജപ്പാന്‍ ബ്ളാക്കുണ്ടാക്കുന്ന കമ്പനിക്കാരും, പിന്നെ അല്‍ സുമതി കണ്‍മഷി കമ്പനിക്കാരും ബാബുവിനെ കണ്ടമാത്രയില്‍ തന്നെ ജോലി ഓഫര്‍ ചെയ്തെങ്കിലും അതെല്ലാം നിരസിച്ചു ഷൈക്ക്‌ മുഹമ്മദിണ്റ്റെ അഭ്യാര്‍ഥന പ്രകാരം മെട്രോ റയില്‍വേയില്‍ ജോലിക്കു ചെരുകയായിരുന്നത്രേ ബാബു. മെട്രോ റയിലിണ്റ്റെ പാളങ്ങള്‍ തമ്മില്‍ കൂട്ടിയോചിപ്പിക്കുന്ന കയര്‍ സപ്പ്ളൈ ചെയ്യുന്നതു അവരുടെ കമ്പനിയാണെന്നും ആ പ്രൊജെക്ടിണ്റ്റെ ഫുള്‍ കോ ഓര്‍ടിനേറ്റര്‍ ലവനാണെന്നുമാണു ബാബു വിണ്റ്റെ ഭാഷ്യം,എന്നാല്‍ ലവന്‍ ഇതൊന്നു മല്ല അവിടുത്തെ ഏതോ ഒരു മാനേജറുടെ ഡ്രൈവര്‍മാത്രമാണെന്നു പരസ്യമായ രഹസ്യം.


ഒരു ദിവസം തണ്റ്റെ സിരിയക്കാരന്‍ മാനേജറെ ഒരു മീറ്റിങ്ങിനു വേണ്ടി എമിറേറ്റ്സ്‌ മാളില്‍ വിട്ടു ബോറടിമാറ്റാന്‍ മാളിനുള്ളില്‍ അവിലബിള്‍ ആയ ഉരുപ്പടികളേം കണ്ടു വായും പോളിച്ചു നടക്കുന്നതിനിടയിലാണു പെട്ടെന്നു ബാബുവിനു തലേന്നു കഴിച്ച ഫൂടിണ്റ്റെ ആഫ്ട്ടര്‍ ഇഫെക്ട്‌ കാരണം ഒരു മുന്നറിയുപ്പുമില്ലാതെ പ്രക്ര്‍തിയുടേ വിളിയുണ്ടായതു. തികച്ചും അപ്രതീക്ഷിതവും എന്നാല്‍ അടിയന്തിരവുമായ ഈ അവസ്ഥക്കു താന്‍ പരിഹാരം കണ്ടില്ലെങ്കി താന്‍ മാത്രമല്ല മാളുമുഴുവനും നാറുമെന്ന സത്യം തിരിച്ചറിഞ്ഞ ബാബു ഒരു ബല പരീക്ഷണത്തിനു നില്‍ക്കാതെ മിനിട്ടൂകള്‍ക്കുള്ളില്‍ മാളിലെ ടോയ്ലെറ്റ്‌ കണ്ടു പിടിച്ചു പ്രശ്ന പരിഹാരം നടത്തം തീരുമാനിച്ചു.ഇന്ത്യ കണ്ടു പിടിച്ചപ്പം വാസ്കോടി ഗാമ പോലും ഇത്രേം സന്തോഷിച്ചുട്ടുണ്ടവില്ല..


ഞൊടിയിടയില്‍ ടോയ്ലറ്റിനുള്ളില്‍ കയറിയ ബാബു ഡ്രസ്സെല്ലാം അഴിച്ചു എവിടെയെങ്കിലും ഒന്നു തൂക്കാന്‍ നോക്കുമ്പം ഹാങ്ങറില്ല.പണ്റ്റഴിച്ചു ഒരു മൂലക്കിട്ടു കളസം വില കൂടിയ വി ഐ പി ഫ്രഞ്ചി ആയതോണ്ടു സ്ഥിരമായി ചെയ്യാറുള്ള പോലെ അഴിച്ചു കിരീടം കണക്കെ തലയിലിട്ടു. ഹാവൂ..ടാര്‍ജറ്റ്‌ അച്ചീവ്ട്‌..പിന്നെ ആശ്വാവസത്തിണ്റ്റെ നിമിശങ്ങളില്‍ മതിമറന്ന ബാബു അറിയാതെ പാടി" പ്രവാഹമേ...ഗംഗാ പ്രവാഹമേ..." കാര്യം കഴിഞ്ഞപ്പം ഒരു നല്ല മഴ പെയ്തു തോര്‍ന്ന പ്രതീതി തോന്നി ബാബുവിനു. ഒറ്റക്കൊരു യുദ്ധം ജയിച്ച മുഖഭവം..എല്ലാം കഴിഞ്ഞപ്പം ബാബുവിനു സമയകാല ബോധമുണ്ടാവുകയും മാനേജറെക്കുറിച്ചോര്‍ക്കുകയും പെട്ടെന്നു വീണ്ടൂം ഡ്രെസ്സെല്ലാം ചെയ്തു വിജയശ്രീലളിതനായി പുറത്തിറങ്ങി നടന്നു.


ബട്ട്‌ കുറച്ചു ദൂരം നടന്നപ്പൊഴെക്കും ബബുവിനെന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നി, കാരണം എല്ലാവരുടെയും മുഖത്തൊരു പുഞ്ചിരി, സുന്ദരികളായ അറബി പെണ്ണുങ്ങള്‍ വരെ തന്നെ നോക്കി ചിരിക്കുന്നു. ഏശ്വരാ ഇവിടുത്തെ ടോയിലെറ്റിനു ഇത്രേം പ്രത്യകതയുണ്ടോ, അതോ ഇനി താന്‍ ഇവിടേ കാര്യം നടത്തിയതു ഇവരെങ്ങാന്‍ അറിഞ്ഞിരിക്കോ,... ഏയ്‌ നോ വെ...


എന്നാലും തണ്റ്റെ ഒരു സമാധാനത്തിനു വേണ്ടി ബാബു മാളിലിണ്റ്റെ ഒരു മൂലയിലുള്ള അ വലിയ കണ്ണാടിയില്‍ വെറുതെ തണ്റ്റെ ആ ലൂക്കു ഒന്നു നോക്കിയ ബാബു തന്നെ കണ്ടതും ഞെട്ടീന്നു പറഞ്ഞാ ശരിക്കും ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും..തലയില്‍ ഒറിജിനല്‍ വി ഐ പി ജട്ടിയും ഇട്ടു ഇന്നെല്ലാം ചെയ്തു പോക്കറ്റില്‍ കൈയും തിരുകി കൂളായി നില്‍ക്കുന്ന ഞങ്ങടെ സ്വന്തം ബാബു.. ബാബുവിനു ഉണ്ടായിരുന്ന ബോധവും പോവുന്നതു പോലെ തോന്നി , എങ്കിലും ബോധം വീണ്ടെടുത്തു കിരീടമഴിച്ചു പോക്കറ്റില്‍ തിരുകി തിരുഞ്ഞു നോക്കുമ്പം ബാബു കണ്ട കാഴ്ച്ച ബാബുവിണ്റ്റെ തലയിലുണ്ടായിരുന്ന സ്പെഷ്യല്‍ തൊപ്പിക്കു വേണ്ടി തണ്റ്റെ ഫാദറിനോടു വാശി പിടിച്ചു കരയുന്ന അറബി ചെക്കനെയായിരിന്നു..

സ്മാര്‍ട്ട്‌ ബോയ്‌!!!

12 comments:

പോക്കിരി said...

ബാബുവിണ്റ്റെ മുജ്ജന്‍മ സുക്രതമോ, ശനിയുടെ വ്യാഴനും കടന്നു വെള്ളിയിലൂടെയുള്ള പെട്ടെന്നുള്ള ഇടപെടലോ അതോ വരാനുള്ളതു മെട്രോ റയില്‍വെ പിടിച്ചിട്ടാണെങ്കിലും വരും എന്നൂള്ള ബാബുവിണ്റ്റെ തന്നെ തിയറി കൊണ്ടോ എന്തൊരോ എന്തോ ഒരൊറ്റ ദിവസം കൊണ്ടാണു ഞങ്ങടെ റൂമിലെ ബാബു ദുബായിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ എമിറേറ്റ്സ്‌ മാളില്‍ മൊത്തം പ്രശസ്ഥനായതു.

ബാബു ചരിതം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വി ഐ പി ആയതു ഭാഗ്യം , എയര്‍ കണ്ടീഷന്‍ഡ് തൊപ്പി കൂടി ആയിരുന്നോ ആവോ?

Unknown said...

he he he

nalla avatharanam...

shaijukottathala said...

kollamallo

Anil cheleri kumaran said...

കൊള്ളാം.. നല്ല രസമുണ്ട് വായിക്കാൻ.

കണ്ണനുണ്ണി said...

വായിച്ചു പോവാന്‍ നല്ല രസോന്ടരുന്നു...ബാബുവിന്റെ തൊപ്പി കഥ
ഇനീം എഴുതു....

പള്ളിക്കുളം.. said...

ഹിഹി.. കലക്കി..

ഇനിയുമുണ്ടോ കൂട്ടുകാരാ തനിക്കു ഇന്തമാതിരി കൂട്ടുകാര്?

shibu said...

adi poli vaasu..

sherikkum chirippichu...

Anonymous said...

Adi poli................

VEERU said...

ഫലിതം സൂപ്പർ !!ഇനിയും എഴുത്തു തുടരുക !!

Ashly said...

ഹാ..ഇത് എല്ലാം ഇപ്പഴാ കാണുന്നെ. നല്ല പോസ്റ്റ്‌, നല്ല തൊപ്പി ഹാ.ഹാ.ഹാ...

മേല്‍പ്പത്തൂരാന്‍ said...

അലവലാതി ബാബു വി.ഐ.പി.കിരീടം ആണിഞ്ഞപ്പോള്‍.....കൂതറ ബാബുവായി,...!!!
കലക്കി..