Monday, August 2, 2010

ആ കുത്ത് മാറിക്കൊണ്ടു...ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ ഫ്രണ്ട് മണ്ടരി മനീഷിന്റെ പോയന്റ് ഓഫ് വ്യൂ. ഹല്ലേലും 50 ഓവര്‍ ബാറ്റ് ചെയ്തിട്ടു ഒരു ബൌണ്ടറി പോലുമടിച്ചില്ലേല്‍ പിന്നെ ക്രിക്കറ്റ് കളിക്കാതിരിരിക്കുന്നതാ നല്ലതെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു കാരണം സെക്കന്റ് ബീകോമായിട്ടും ഇന്നേവരെ പ്രേമവും ഞാനും തമ്മില്‍ നയന്‍ താരയും തലയിലെ താരനും തമ്മിലുള്ള ബന്ദം പോലുമുണ്ടായിരുന്നില്ല.

ലൂസായി അടിച്ചാല്‍ കൊറേകാലം ഉപയോഗിക്കാമെന്നു പറഞ്ഞു ചുരിദാറുപോലെ നീളമുള്ള ഷര്‍ട്ടും, അധികം നീളം കൂടിയാല്‍ നിലത്തിട്ടടിച്ച് വേഗം കീറുമെന്നു പറഞു കാല്‍ മുട്ടിനു താഴെ വരെ മാത്രം നീളമുള്ള പാന്റും, ഉപയോഗിച്ചു കഴിഞ്ഞ ടൂത്ത് പേസ്റ്റ് കണക്കേ മാത്രം ലുക്കും ആഗസ്റ്റ് പതിനഞ്ചിനു കൊടിനാട്ടുന്ന തൂണു കണക്കേ ഉയരവുമുള്ള എന്നെ കണ്ടമാത്രയില്‍ പെണ്‍കുട്ട്യോള്‍ വന്നു കെട്ടിപ്പിടിച്ചു കിസ്സു ചെയ്യാന്‍ ഞാന്‍ ഷാഹിദ് കപൂറൊന്നുമല്ലല്ലോ. ഇനി ഷാഹിദ് കപൂറ് പാണ്ടിവണ്ടികേറി, മലമ്പനി പിടിച്ചു, കത്തിക്കരിഞ വിറകുകൊള്ളിയായാല്‍ പോലും ഞാനവന്റെ ലുക്കുമാവൂല്ലാന്നു എനിക്കുമറിയാം. ബട്ട് ഒരു ലുക്കില്ലെന്നു കരുതി കാമ്പസ് ലൈഫില്‍ പ്രണയിക്കാതിരുന്നാല്‍, കാത്തു കാത്തു നിന്നു ബസ്സു വന്നപ്പം കേറാന്‍ മറന്ന അവസ്ഥയാവുമെന്നാ മനീഷിന്റെ ഒപീനിയന്‍.

അങ്ങനെ പ്രണയകാര്യത്തില്‍ തികച്ചും കന്യകനായിരുന്ന എന്റെ എല്ലാ കന്യകത്വവും തകര്‍ന്നതു ഫസ്റ്റ് ബി കോമിലെ ലതിക പി മേനോനെ കണ്ടതോടെയായിരിന്നു. ഫ്രഷേര്‍സ് ഡേക്കു “വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...“ എന്ന പാട്ടു പാടി ലതിക വന്നതു ഫസ്റ്റ് ബീകോമിലേക്കായിരുന്നില്ല, എന്റെ മനസ്സിന്റെ ഫസ്റ്റ്ക്ലാസിലേക്കായിരിന്നു. കണ്ണഞ്ചിപ്പിക്കുന്ന 100 വാള്‍ട്ട്‌ ഫ്ലൂറസന്റ്‌ ബള്‍ബിന്റെ നിറം,പിന്നില്‍ നിന്നു നോക്കിയാല്‍ ജയഭാരതിയേയും, മുന്നില്‍ നിന്നു നോക്കിയാല്‍ സാനിയ മിര്‍സയേയും അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി,ആകെ മൊത്തം ഐശ്വര്യാ റായിക്ക് ഹൃതിക് റോഷനില്‍ ഉണ്ടായപോലെത്തെ ഒരു ചുള്ളത്തിയായിരിന്നു ലതിക.

പരിചയപ്പെട്ടു മൂന്നാം നാളുതന്നെ ലതിക എന്റേം മനീഷിന്റേം ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്ത് ഞങ്ങളെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ്ഡി. രാവിലേം ഉച്ചക്കും വൈകീട്ടും എന്നു വേണ്ടാ സമയം കിട്ടിയപ്പോഴെല്ലാം ഞാന്‍ ലതികക്കു സ്ക്രാപ്പയച്ചും മെസ്സേജസ് ഫോര്‍വേഡ് ചെയ്തും അവളുടെ ഫ്രന്റ്സിന്റടുത്ത് അവളെ കുറിച്ച് രസകരമായ ടെസ്റ്റിമോണിയത്സ് പറഞും അവളുടെ മനസ്സില്‍ കേറിപ്പറ്റാന്‍ ശ്രമം തുടങി.

ഊണിലും ഉറക്കത്തിലും എന്റെ മനസ്സില്‍ ലതിക, ലതികയെ കുറിച്ചു മാത്രമായി ചിന്തകള്‍. ഉമ്മ തലയിലൂടെ വെള്ളമൊഴിച്ച് വിളിച്ചുണര്‍ത്താന്‍ വൈകുന്ന എന്റെ പുലര്‍കാല വേളകളില്‍ ഞാനും ലതികയും മൌറീഷ്യസിലെ നീല തടാകത്തില്‍ സ്പീട് ബോട്ടില്‍ ഉല്ലാസ സവാരി നടത്തി, പിന്നേം വൈകിയാല്‍, മഞ്ഞണിഞ ആല്‍‌പ്സ് പര്‍വത നിരകളില്‍ രണ്ടുകയ്യിലും മഞുവാരി പരസ്പരം എറിഞ്ഞു തണുപ്പാസ്വദിക്കാന്‍ വരെ പോയി ഞങ്ങള്‍. മണല്‍ വാരി വാരിയുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മനീഷു വാങിച്ച അവന്റെ സോണി വാക്മാനില്‍ രാത്രിമുഴുവന്‍ ഞാന്‍ “വരമഞളാടിയ രാവിന്റെ മാറില്‍ ” കേട്ടു കേട്ടു ഒടുവില്‍ കാസറ്റിന്റെ ഓല ചുറ്റി പണ്ടാരടങ്ങുന്നതു വരെ ആസ്വദിച്ചു ഒടുവില്‍ എപ്പൊഴൊക്കെയോ ഉറങി. ലതികയെ കാണാന്‍ പറ്റാത്തതു കാരണം ഹോളിഡേസുകള്‍ എനിക്കു അടൂറിന്റെ സിനിമ പോലെ ഇഴഞ്ഞിഴഞും ക്ലാസുള്ള ദിവങ്ങള്‍ സിദ്ദീക് ലാല്‍ സിനിമ പോലെ ആസ്വദിച്ചു പെട്ടെന്നും കടന്നു പോയി.ടിവിയിലും സിനിമയിലും ആരെ കണ്ടാലും അവര്‍ക്കെല്ലാം ലതികയുടെ മുഖം മാത്രം, എന്തിനധികം ഏഷ്യാനെറ്റില്‍ സ്ഥിരമായി വാര്‍ത്ത വായിക്കുന്ന മായക്കും മണിചിത്ര താഴിലെ ശോഭനക്കും വരെ ലതികയുടെ മുഖമായെനിക്ക് തോന്നി.

ലതികക്കു വേണ്ടി എന്റെ ഔട്ട് ലുക്കും ഫേസ് ബുക്കും എന്തിനു എന്റെ പ്രൊഫൈല്‍ വരെ ഞാന്‍ അപ്ഡേറ്റ് ചെയ്തു . മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ നിന്ന് എന്റെ അനിയത്തീടെ കുട്ടിക്കൂറ പൌഡറും ഫേരാന്‍ ലൌലിയും അവള്‍ കാണാതെ അര ഇഞ്ചു കനത്തില്‍ തേച്ചു പിടിപ്പിച്ചു. മെക്കപ്പ് കഴിഞാ ടൈല്‍‌സ് ഇട്ട തറയില്‍ ചാണകമെഴുകിയ ഒരു ലുക്കാണെങ്കിലും അതെന്റെ ആത്മവിശ്വാസം എവറസ്റ്റിനോളം ഉയര്‍ത്തിയിരിന്നു.

വൈകീട്ടു ക്ലാസ് കഴിഞു ഞാനും മനീഷും ലതികയും കൂട്ടുകാരി സുമതിയും ബസ്സു കേറി പോവുന്നതു വരെ ബസ്സ് സ്റ്റോപ്പില്‍ അവര്‍ക്കു കാവല്‍ നിന്നു. ആ സമയങ്ങളിലെല്ലാം ഞാന്‍ ലതികയുടെ കണ്ണില്‍ നോക്കി കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞു, കാലു കൊണ്ടവള്‍ ചിത്രം വരച്ചു എന്തിനധികം ഫുട്ബോളും ക്രിക്കറ്റും വരെ കളിച്ചു. ബട്ട് എന്റെ ഉദാത്ത പ്രണയം തുറന്നു പറയാന്‍ മാത്രം എന്റെ ഹാര്‍ട്ട് ഡിസ്കിനു കപ്പാസിറ്റി ഉണ്ടായുരുന്നില്ല.

ഒടുവില്‍ എന്റെ ഈ അവസ്ഥ കണ്ടു മണ്ണു ചാരിനിന്നവന്‍ പെണ്ണുകാരണം മണ്ണായിപോവുമെന്നു തോന്നി എന്റെ പ്രണയം തുറന്നു പറയാന്‍ മനീഷു തന്നെ എനിക്കു പ്രോത്സാഹനം തന്നു കൊണ്ടിരിന്നു. പക്ഷെ ലതികയെ നെരിട്ടു കണ്ടാല്‍ “ ഐ ലവ് യു ലതികേ” എന്നു പോയിട്ടു, “നിനക്കു അയല ഇഷ്ട്ടമാണോ ലതികേ“ എന്നു ചോദിക്കാന്‍ പോലുമുള്ള ധൈര്യം എനിക്കില്ലായിരിന്നു. മാത്രല്ല ഞങ്ങടെ ക്യാമ്പസിലെ ഏറ്റവും വലിയ തരികിട സുമതി സദാസമയവും ലവളുടെ കൂടെ ഉണ്ടാവേം ചെയ്യും. സുമതിയെ കുറിച്ച് പറയുകയാണേല്‍ ആറടി നീളത്തില്‍ യൂക്കാലിപ്‌സ്‌ മരം പോലെ നീണ്ട ഒരു ഫിഗര്‍,തടിച്ചു കറുത്ത ഗ്യാരന്റി കളര്‍, കുളിക്കാറില്ലെങ്കിലും എന്നും മുടിഞ മേക്കപ്പ് കാരണം കറുത്ത ഹല്‍‌വേല്‍ പൂപ്പല്‍ പിടിച്ച കളര്‍, ഏഷണി , കുശുമ്പ്, അസൂയ എന്നീ സല്‍ഗുണ സമ്പന്ന. ഒറ്റനോട്ടത്തില്‍ കോര്‍ട്ട്‌നി വാല്‍ഷിനു , വീനസ്‌ വില്ല്യംസില്‍ ഉണ്ടായ പോലത്തെ ഒരു സാധനം. അവളെങ്ങാന്‍ അറിഞാ പിന്നെ ബിബിസിയില്‍ പോലും കൊടുക്കേണ്ടി വരില്ല എന്റെ കാര്യം. അത്രക്കു നന്നാക്കി അവളാ വാര്‍ത്ത മാര്‍ക്കറ്റിങ്ങ് നടത്തും.

ഒടുവില്‍ അറ്റ് എനി കോസ്റ്റ്, കോമ്മേര്‍സ് ഡേയുടെ അന്നു ഞാന്‍ എന്റെ പ്രണയം തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു. ഉച്ചക്കു ഭക്ഷണം കഴിച്ചു കാന്റീനില്‍ നിന്നു തനിച്ചു മന്ദം മന്ദം നടന്നു വരുന്ന ലതികയെ കണ്ടതും ഞാന്‍ തീരുമാനിച്ചു, ഇതു തന്നെ പറ്റിയ അവസരം. ലതികക്കു ഓപ്പോസിറ്റായി നടന്നു ചെന്നു “ ലതികേ എനിക്കൊരു കാര്യം പറയാനുണ്ട്” എന്നു പറയാന്‍ വാക്ക് നായില്‍, ച്ഛേ, നാക്ക് വായില്‍ നിന്നെടുത്തതും ലതിക ഇങോട്ടു കേറി എന്നോടു പറഞു “ എനിക്കു നിങ്ങളോടു കുറച്ചു സംസാരിക്കാനുണ്ട്, തിരക്കില്ലെങ്കില്‍ ഞമുക്കു കാന്റീനില്‍ പോയിരുന്നു സംസാരിക്കാം”
ഈശ്വരാ.. അഞ്ചു രൂപക്കു ഫ്ലാറ്റാവാന്‍ പോയപ്പം വഴീ നടന്ന പാട്ടു കോമ്പിറ്റീഷനു 5 കോടിയുടെ ഫ്ലാറ്റ് സമ്മാനമായി കിട്ടിയവന്റെ അവസ്ഥ..
കാന്റീനിലെ ആളൊഴിഞ്ഞ മൂലയിലിരുന്ന് വികാര നിര്‍നിമിഷയായി ലതിക 2 നിമിഷം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു.. എന്നിട്ടു എന്നോടു മെല്ലെ മെല്ലെ പറഞു...
“അതേയ്....
അതേയ്... നിങ്ങളെ..
നിങ്ങളെ ... നിങ്ങളെ എന്റെ ഫ്രണ്ട് സുമതിക്കു ഭയങ്കര ഇഷ്ട്ടാ.. ഈ കത്ത് അവളു തന്നതാ... “.
ഈശ്വരാ... എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. കാന്റീന്‍ മൊത്തം കറങുന്നതു പോലെ തൊന്നിയെനിക്കു.എന്റെ ഉണ്ടായിരുന്ന ബോധവും ഒറ്റടിക്കു പോയി.
ആ സമയത്തു കാന്റീനിലെ റേഡിയോവില്‍ : “ആകാശവാണി, കൊച്ചി കോഴിക്കോട്, തിരുവനന്തപുരം. അടുത്ത പരിപാടി പ്രശസ്ഥ കാഥികന്‍ വി ടി രാജപ്പന്‍ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസം‌ഗം “ ആ കുത്ത് മാറി കൊണ്ടു, അല്ലെങ്കില്‍ മാറികൊണ്ട കുത്ത്...“
---------------------------------------------------------------------------

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍.

18 comments:

പോക്കിരി said...

ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണ്....

ലീഗല്‍ വാര്‍ണിങ്ങ്; ഇതൊരു 916 ക്യാരറ്റ് പ്യുവര്‍ പ്രണയ കഥയാണ്.. ഹാന്റില്‍ വിത് കെയര്‍...

ചെറുവാടി said...

ഏതായാലും കിട്ടിയതിനെ പോക്കാമായിരുന്നു.
ചിരിപ്പിച്ച പോസ്റ്റ്‌.
ആശംസകള്‍

Captain Haddock said...

നല്ല പോസ്റ്റ്‌ !!!

ഷിബു ചേക്കുളത്ത്‌ said...

good post. sharikkum chiricchu. continue

ഒരു യാത്രികന്‍ said...

ഇതിനാ പറയുന്നേ ചേരും പടി ചേര്‍ക്കണം എന്ന്....സസ്നേഹം

shasiya said...

he he he kollam shereef. nalla rasamulla ezhuthu...

അനൂപ്‌ കോതനല്ലൂര്‍ said...

മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ നിന്ന് എന്റെ അനിയത്തീടെ കുട്ടിക്കൂറ പൌഡറും ഫേരാന്‍ ലൌലിയും അവള്‍ കാണാതെ അര ഇഞ്ചു കനത്തില്‍ തേച്ചു പിടിപ്പിച്ചു.കൊള്ളാം മിടുക്കൻ

Naushu said...

ഹ ഹ ഹാ... ചക്കിക്കൊത്ത ചങ്കരന്‍.

ഭൂതത്താന്‍ said...

കാലു കൊണ്ടവള്‍ ചിത്രം വരച്ചു എന്തിനധികം ഫുട്ബോളും ക്രിക്കറ്റും വരെ കളിച്ചു.


ശരിക്കും ചിരിപ്പിച്ചു ട്ടോ

കണ്ണനുണ്ണി said...

എന്നിട്ട് ആ അപ്പ്ളിയെങ്കിലും ഫയലില്‍ സ്വീകരിച്ചോ..

അന്വേഷകന്‍ said...

Super annaa super...

enjoyed a lot..

This post started to rotate thru forward mails.

today i got this as a mail. so, thought to check in google and at last found u..

good one..

നവാസ് കല്ലേരി... said...

പോക്കിരി രാജാ കലക്കി ...

അങ്ങോട്ടെക്കും ക്ഷണിക്കുന്നു ...

മുക്കുവന്‍ said...

അഞ്ചു രൂപക്കു ഫ്ലാറ്റാവാന്‍ പോയപ്പം വഴീ നടന്ന പാട്ടു കോമ്പിറ്റീഷനു 5 കോടിയുടെ ഫ്ലാറ്റ് സമ്മാനമായി കിട്ടിയവന്റെ അവസ്ഥ..

good obe pokiri...

OAB/ഒഎബി said...

എല്ലാത്തിനും ഒരു സമയമുണ്ട്!
ചേരേണ്ടത് ചേരുക തന്നെ ചെയ്യും.
പോസ്റ്റ് ചിരിപ്പിച്ചു.

വശംവദൻ said...

:)

പോക്കിരി said...

ചെറുവാടി,
Captain Haddock,
ഷിബു ചേക്കുളത്ത്‌,
ഒരു യാത്രികന്‍,
shasiya,
അനൂപ്‌ കോതനല്ലൂര്‍, Naushu,
ഭൂതത്താന്‍,
കണ്ണനുണ്ണി,
അന്വേഷകന്‍,
നവാസ് കല്ലേരി...,
മുക്കുവന്‍,
OAB/ഒഎബി,
വശംവദൻ...
വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കും ഒരായിരം നന്ദി...

binithadivya said...

ഇപ്പോളാ ഇങ്ങോട്ടൊക്കെ ഒന്ന് വരാന്‍ പറ്റിയത് ,, കഥ കൊള്ളം
പക്ഷേ, മണ്ടരി മനീഷിന്റെ പോയിന്‍റ് ഓഫ് വ്യൂ ശരിയല്ലട്ടോ ...

Mahesh Ananthakrishnan said...

രസകരമായി എഴുതി... ഉപമകള്‍ അപാരം :)
സന്തോഷം :)